ഇലന്തൂർ ഗവൺമെൻ്റ് കോളേജ് ; പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇലന്തൂർ ഗവ:കോളേജ് വികസനവുമായി ബന്ധപ്പെട്ട് പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് പഴയ കരാറുകാരൻ പദ്ധതി ഉപേക്ഷിച്ചതിനെ തുടർന്നാണ് പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാനുള്ള തീരുമാനം കൈകൊണ്ടത്. പ്രധാന പ്രശ്നമായ റോഡിൻ്റെ വീതി കൂട്ടാൻ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുമായി സംസാരിക്കുമെന്ന് അബിൻ വർക്കി കോടിയാട്ട് എംഎൽഎ യോഗത്തിൽ അറിയിച്ചു. വിഷയത്തിൽ അടിയന്തര നടപടികളിലേക്ക് നീങ്ങാനും അനുമതി സംബന്ധമായ കാര്യങ്ങൾ വേഗത്തിലാക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ നിർദ്ദേശം നൽകി.

കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ഹയർ സെക്കൻണ്ടറി ഡയറക്ടറേറ്റിനെ സമീപിക്കാനും തീരുമാനമായി. വിഷയം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അബിൻ വർക്കി എംഎൽഎ അറിയിച്ചു. യോഗത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ബി.അശോക് ഐഎഎസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ സജി ഭാസ്ക്കർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി മുകുന്ദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജി അലക്സ്, അംഗം ഗീതമ്മ എം.ജെ, പ്രിൻസിപ്പാൾ ഡോ.ബിനു ജോയ്, ലെയ്സൺ ഓഫീസർ വിൻസി തോമസ്, കിഫ്ബി, കിറ്റ്കോ, കോളേജ് വിദ്യാഭ്യാസ വകുപ്പ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....