പനി പിടിച്ച് കേരളം; പ്രതിദിന രോഗബാധിതർ 13,000 കടന്നു, ഡെങ്കിപ്പനിയും ഷിഗെല്ലയും പടരുന്നതിൽ ആശങ്ക

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന പനിബാധിതരുടെ എണ്ണം ഇന്നും 13000 കടന്നു. ഇന്ന് മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13196 പേരാണ്. ഏറ്റവും കൂടുതല്‍ പനി ബാധിതര്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ ഇന്നലെ മാത്രം 2198 പേര്‍ക്ക് പനി ബാധിച്ചു.തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും പ്രതിദിന പനിബാധിതര്‍ ആയിരത്തിനു മുകളില്‍ കടന്നിട്ടുണ്ട്.252 പേര്‍ക്ക് ഡെങ്കിപ്പനി രോഗ ലക്ഷണങ്ങളും 52 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു.11 പേര്‍ക്ക് എലിപ്പനിയും അഞ്ച് പേര്‍ക്ക് മലേറിയയും ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്.

ഇന്ന് മാത്രം നൂറുപേരാണ് ഇന്‍ഫ്‌ലുവന്‍സ ബാധിച്ചത് ചികിത്സ തേടിയത്. സംസ്ഥാനത്ത് ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ഒരാളും ചിക്കന്‍പോക്‌സ് ബാധിച്ച് ഒരാളും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതിനിടെ സംസ്ഥാനത്ത് രണ്ട് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരുന്നു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു വിദ്യാര്‍ത്ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. ഇരുവര്‍ക്കും വേണ്ട ചികിത്സ നല്‍കി വരുകയാണെന്നും ആരോഗ്യനില തൃപ്തമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് ; ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. സാധാരണയേക്കാൾ മൂന്നു...

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...