ന്യൂഡല്‍ഹി: എ ഫോര്‍ ആപ്പിള്‍ എന്നത് തെറ്റാണെന്നും എ ഫോര്‍ അമ്രൂദ് (പേരക്ക) ആണെന്നും ആത്മീയ നേതാവ് ‘പൂക്കി ബാബ’ എന്ന അനിരുദ്ധാചാര്യ . എക്സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ‘എ ഫോര്‍ ആപ്പിള്‍ എന്നാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. പക്ഷേ ആപ്പിള്‍ അമേരിക്കയില്‍ നിന്നുള്ള ഒരു വിദേശ പഴമാണ്. സത്യം എന്തെന്നാല്‍ എ ഫോര്‍ അമ്രൂദ് ആയിരിക്കണം. അമേരിക്കയിലെ വഴിയോരങ്ങളില്‍ ആപ്പിള്‍ വളരുന്നതുപോലെ, ഇന്ത്യയിലെവിടെയും പേരയ്ക്ക വളര്‍ത്താം. അപ്പോള്‍ നമ്മള് എന്തിന് എ ഫോര്‍ ആപ്പിള്‍ എന്ന് പഠിണം? എന്തുകൊണ്ട് നമുക്ക് ‘അമ്രൂദ്’ എന്ന് പഠിക്കാന്‍ കഴിയില്ല? പേരയ്ക്ക ഒരു ഇന്ത്യന്‍ പഴമാണ്, മിക്കവാറും എല്ലാ വീടുകളിലും ഇത് കാണപ്പെടുന്നു,’ അദ്ദേഹം പറയുന്നു.
അക്ഷരമാല പാഠത്തില്‍ വിദേശ പഴങ്ങളെയല്ല, മറിച്ച് ഇന്ത്യയില്‍ നിന്നുള്ള പഴങ്ങളെ പ്രതിഫലിപ്പിക്കണമെന്ന് അനിരുദ്ധാചാര്യ വീഡിയോയില്‍ വിശദീകരിക്കുന്നു.
കൂടുതൽ ഇന്ത്യൻ റഫറൻസുകൾ ഉൾപ്പെടുത്തി വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കണമെന്നും അനിരുദ്ധാചാര്യ പറയുന്നു.കുട്ടികളെ പഠിപ്പിക്കുന്നതിൽ നമ്മൾ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ‘എ ഫോർ അമ്രൂദ്’ പഠിപ്പിക്കാൻ തുടങ്ങിയാൽ, ലോകമെമ്പാടുമുള്ള ആളുകൾ പേരയ്ക്ക കഴിക്കാൻ ആഗ്രഹിക്കും. ഇന്ന്, നമ്മൾ ‘എ ഫോർ ആപ്പിൾ’ പഠിക്കുന്നതിനാൽ, ആളുകൾ ആപ്പിൾ കഴിക്കാൻ ആഗ്രഹിക്കുന്നു. ഇത് വിദേശ സമ്പദ്വ്യവസ്ഥകളെ ശക്തിപ്പെടുത്തുകയും വിദേശ കർഷകർക്ക് ഗുണം ചെയ്യുകയും ചെയ്യുന്നു’, അദ്ദേഹം പറഞ്ഞു.
എ ഫോർ അമ്രൂദ് എന്ന് പഠിപ്പിച്ചാൽ, അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഇന്ത്യൻ കർഷകരെ സഹായിക്കുകയും ചെയ്യും. അപ്പോൾ പേരയ്ക്ക ലോകമെമ്പാടുമുള്ള വിപണികളിൽ എത്തുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനും നമ്മുടെ രാജ്യം പുരോഗതി പ്രാപിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, ‘എ ഫോർ ആപ്പിൾ’ എന്നതിന് പകരം എ ഫോർ അമ്രൂദ് എന്ന വാക്ക് ഉപയോഗിക്കണമെന്നും അനിരുദ്ധാചാര്യ ആവശ്യപ്പെട്ടു.





























