നീലിപ്ലാവ് – ചിറ്റാർ റോഡിലെ നിർമ്മാണ അഴിമതി അന്വേഷിക്കണം : ജില്ലാ കോൺഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ റോഡ് ഫണ്ട് ബോർഡിന്‍റെ സാമ്പത്തിക സഹായത്തോടെ മുപ്പത്തിനാല് കോടി രൂപ ചെലവഴിച്ച് കിഫ്ബി ഏറ്റെടുത്ത് നിർമ്മാണം നടത്തുന്ന അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡിന്‍റെ നീലിപ്ലാവ് -ചിറ്റാർ ഭാഗത്ത് വൻ അഴിമതിയാണ് നടക്കുന്നതെന്നും ഇതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് നിർമ്മാണത്തിലെ പാകപ്പിഴയും അഴിമതിയും മൂലം നീലിപ്ലാവ് ഭാഗത്ത് ഇരുപത് മീറ്ററിലധികം ഉയരത്തിൽ മീറ്ററുകളോളം റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ്താണതെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൻ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു.

റോഡിന്‍റെ സംരക്ഷണ ഭിത്തി താഴ്ച്ചയിലുള്ള അടിഭാഗത്ത് കോൺക്രീറ്റ് അടിത്തറ ഒരുക്കി ഉയരത്തിലേക്ക് കോൺക്രീറ്റ് നിർമ്മാണ രീതി അവലംബിക്കേണ്ടതിന് പകരം നിലവിലുണ്ടായിരുന്ന ദുർബലമായ കരിങ്കൽ സംരക്ഷണ ഭിത്തിക്ക് മുകളിൽ ഉയരത്തിൻ വീണ്ടും കരിങ്കൽ ഭിത്തി നിർമ്മിച്ചതാണ് ഇപ്പോഴുള്ള തകർച്ചക്ക് കാരണമെന്നും ഇതിന്‍റെ പുനർ നിർമ്മാണത്തിന് മാത്രം ഏകദേശം എൺപത് ലക്ഷം രൂപയോളം കിഫ്ബി വീണ്ടും ചിലവാക്കേണ്ടിവരുമെന്നും ഇത് അഴിമതിയുടെ ബാക്കിപത്രമാണെന്നും ഭാഗമാണെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പിലും സാമുവൽ കിഴക്കുപുറവും പറഞ്ഞു.

നീലിപ്ലാവ് – ചിറ്റാർ റോഡ് ഉൾപ്പെടെ കോന്നി എം.എൽ.എ മുൻകൈ എടുത്ത് പിണറായി സർക്കാരിന്റെ ഭരണകാലത്ത് കോന്നി നിയോജക മണ്ഡലത്തിൽ നിർമ്മാണം പൂർത്തികരിച്ചതും ഇപ്പോൾ നിർമ്മാണത്തിലുള്ളതുമായ റോഡുകളുടെ നിർമ്മാണ അഴിമതി സംസ്ഥാന പോലീസിലെ വിജിലൻസ് വിഭാഗത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഡി.സി.സി പ്രസിഡന്റും ജനറൽ സെക്രട്ടറിയും ആവശ്യപ്പെട്ടു. കോന്നി നിയോജക മണ്ഡലത്തിൽ പിണറായി ഭരണത്തിൽ നടന്ന ഒട്ടുമിക്ക നിർമ്മാണ പ്രവർത്തനങ്ങളിലും ഭരണ നേതൃത്വത്തിന്റെ അറിവോടെ കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് വൻ അഴിമതിയാണ് നടത്തിയിട്ടുള്ള തെന്നും ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനും വിജിലൻസിന്‍റെ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കും നിവേദനം നല്കുമെന്നും ഡി.സി.സി നേതാക്കൾ വ്യക്തമാക്കി. നിലവിൽ സംരക്ഷണ ഭിത്തി വലിയ തോതിൽ ഇടിഞ്ഞ് തകർന്ന റോഡിന്‍റെ ഭാഗം ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ , സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ ഹരികുമാർ പൂതങ്കര, റോയിച്ചൻ എഴിക്കകത്ത്, ബ്ലോക്ക് പ്രസിഡന്‍റ് ആർ. ദേവകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സജി കക്കാട്ടുകുഴി, റ്റി.ജി നിഥിൻ ,ജനപ്രതിനിധികൾ മറ്റ് കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ എന്നിവർ സന്ദർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും ; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു

0
കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ...

സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില

0
കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില...

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...