കിണറ്റിലെ വെള്ളത്തിൽ അലയടികൾ; പ്രകൃതിയുടെ വിചിത്ര പ്രതിഭാസത്തിൽ ഭയന്ന് പ്രദേശവാസികൾ

For full experience, Download our mobile application:
Get it on Google Play

മോർബി: ഗുജറാത്തിലെ മോർബിയിൽ കിണർ വെള്ളത്തിൻ്റെ അസാധാരണ ചലനം കണ്ട് അമ്പരന്ന് നാട്ടുകാർ. മോർബി ജില്ലയിലെ വിർപാർദ ഗ്രാമത്തിലുള്ള വലിപ്പമുള്ള കിണറ്റിലെ വെള്ളമാണ് ഇരവശത്തേക്കും തുടർച്ചയായി ചലിക്കുന്നത്. അപൂർവ പ്രതിഭാസം കാണാൻ നിരവധി ഗ്രാമവാസികൾ എത്തുന്നുണ്ട്. സംഭവത്തിൻ്റെ യഥാർത്ഥ കാരണം അവ്യക്തമായി തുടരുകയാണ്.പ്രാൺജിവാൻ സദാരി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്ത് സ്ഥിതിചെയ്യുന്ന 18 അടി താഴ്ചയുള്ള കിണറിലെ വെള്ളമാണ് അസാധാരണമായി ഇരുവശത്തേക്കും ചലിക്കുന്നത്. ഓഗസ്റ്റ് രണ്ടുമുതലാണ് അപൂർവ പ്രതിഭാസം ആരംഭിച്ചത്. ഇടയ്ക്ക് നിന്നെങ്കിലും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിമുതലാണ് കിണറ്റിലെ വെള്ളം വീണ്ടും ഇരുവശത്തേക്കും ചലിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.

മൂന്നുമാസം മുമ്പാണ് കിണർ നിർമ്മിച്ചതെന്നാണ് സ്ഥലത്തിൻ്റെ ഉടമ പറയുന്നത്. സ്ഥലത്തിന് സമീപമുള്ള മറ്റ് കിണറുകളിലെ വെള്ളത്തിന് അനക്കമില്ല. കിണർ വെള്ളത്തിൻ്റെ അസാധാരണ ചലനം നേരിട്ടു കാണാനും ദൃശ്യങ്ങൾ പകർത്താനുമായി സമീപ ഗ്രാമങ്ങളിൽ നിന്നുപോലും നൂറുകണക്കിന് പേർ എത്തുന്നുണ്ട്. സമീപത്തുള്ള ഹൈവേയിലൂടെ പോകുന്നവരും വാഹനം നിർത്തി കിണർ കാണാൻ എത്തുന്നുണ്ട്.പ്രദേശത്ത് മുമ്പ് ഭൂചലനം അനുഭവപ്പെട്ടിട്ടുള്ളതിനാൽ ഇതാകാം അപൂർവ പ്രതിഭാസത്തിന് കാരണമെന്നാണ് ചില നാട്ടുകാർ കരുതുന്നത്. എന്നാൽ കിണർ വെള്ളത്തിൻ്റെ ചലനത്തിന് ഭൂചലനവുമായി ബന്ധമില്ലെന്നാണ് ജില്ലാ അധികൃതരുടെ വിശദീകരണം. സ്വാഭാവിക ഭൂമിശാസ്ത്ര പ്രത്യേകതകളാകാം ഇതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം ; സുനിലിന്റെ മരണത്തിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ...

0
കോഴിക്കോട് : വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആക്രമണകാരിയായ...

ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു

0
താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ...

അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം പുറത്തേക്ക് ഒഴുക്കി വിട്ടതിന്...

0
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് മലിന ജലം...

ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്

0
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ...