ഡല്‍ഹി : നാലു നില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് കുട്ടികള്‍ മരിക്കുകയും, ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സപ്സി മാര്‍ക്കറ്റില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്. ഏഴും, പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്.
കെട്ടിടത്തിന്റെ താഴത്തെ നില കഴിഞ്ഞ ദിവസമാണ് ഒരു വ്യവസായി വിലക്കുവാങ്ങിയത്. ശേഷം വലിയ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇയാള്‍ പുനരുദ്ധാരണം നടത്തുവാന്‍ ആരംഭിച്ചിരുന്നു. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് പോലീസ് പറയുന്നത്.