പഞ്ചാബിൽ അതിർത്തി കടന്ന് ആയുധക്കടത്ത് നടത്തിയ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ്: പഞ്ചാബിൽ അതിർത്തി കടന്ന് ആയുധക്കടത്ത് നടത്തിയ സംഘം പിടിയിൽ. ആറുപേരെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ആറ് അത്യാധുനിക ആയുധങ്ങളും 5.75 ലക്ഷം ഹവാല പണവും പിടികൂടി. സോഷ്യൽ മീഡിയ വഴി മെഹക്പ്രീത് സിങ് എന്ന രോഹിത് ആണ് വിദേശികളായ ഇടപാടുകാരുമായി ആയുധക്കടത്തിന് നേതൃത്വം നൽകിയിരുന്നതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. പർഗത് സിങ്, അജയ്ബീർ സിങ്, കരൺബീർ സിങ്, ശ്രീറാം സിങ്, ദിനേശ് കുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. രണ്ട് ആയുധങ്ങളുമായി അതിർത്തി കടന്നപ്പോഴാണ് പർഗത് സിങ് പിടിയിലായത്.

പിന്നീടുള്ള അന്വേഷണത്തിലായിരുന്നു മറ്റുള്ളവർ പിടിയിലായത്. രോഹിത്തിനെ മൂന്ന് ആയുധങ്ങളുമായി ഗോവയിൽ നിന്നും പിടികൂടി. ആയുധ വ്യാപാരത്തിലൂടെ ലഭിച്ച പണം ഹവാല വഴിയാണ് ഇന്ത്യയിലെത്തിച്ചത്. 5.75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ദിനേശ് കുമാറിനെ അറസ്റ്റ് ചെയ്തു.ഒരു ​ഗ്ലോക്ക് 9എംഎം, 3 പിഎക്സ്5 പോയിന്റ് 3 ബോർ, പോയിന്റ് 32 ബോർ, പോയിന്റ് 30 ബോർ എന്നീ തോക്കുകളാണ് പിടിച്ചെടുത്തത്. സംഘത്തിലുൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...