ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളകു പൊടി വിതറി മൂന്നംഗ സംഘം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ഇരിക്കൂറില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളകു പൊടി വിതറി മൂന്നംഗ സംഘം അക്രമിച്ചു. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് ഇരിക്കൂറിലെ വ്യാപാരിയായ മാങ്ങാടന്‍ അബൂബക്കര് ഹാജിയെ അക്രമിച്ചത്. ബഹളം കേട്ട് പരിസരവാസികളെത്തുമ്പോഴേക്കും അക്രമികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി എട്ടരയോടെ നിലാമുറ്റം പളളിയില്‍ നിന്നും നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടയിലാണ് അബൂബക്കര്‍ ഹാജിക്ക് നേരെ അക്രമമുണ്ടായത്.

ബൈത്തുറഹ്മ റോഡില്‍ വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം അബൂബക്കർ ഹാജിയുടെ കണ്ണില്‍ മുളകു പൊടി വിതറുകയായിരുന്നു. ഹെല്‍മറ്റും മാസ്കും ധരിച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അബൂബക്കർ ഹാജി ബഹളം വച്ചതോടെ അക്രമികള്‍ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. തുടര്‍ന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ അബൂബക്കര്‍ ഹാജി ചികിത്സ തേടി. സംഭവത്തില്‍ ഇരിക്കൂര്‍ പോലീസ് അന്വേഷണം തുടങ്ങി.കവര്‍ച്ച ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്നാണ് സൂചന. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അക്രമികളെക്കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...