ബറേലി : കുളിക്കുന്നതിനിടെ ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബറേലിയിലെ മിർഗഞ്ചിലാണ് സംഭവം. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസം മാത്രമായപ്പോഴാണിത്. നവംബർ 22 നാണ് ബുലന്ദ്ഷഹർ സ്വദേശിനിയായ ദാമിനിയും ഭോജിപുര സ്വദേശിയായ ദീപക് യാദവും വിവാഹിതയായത്. ബുധനാഴ്ച വൈകിട്ട് കുളിക്കാനായി കുളിമുറിയിൽ കയറിയ ദാമിനി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ലെന്ന് വീട്ടുകാർ പറയുന്നു. ആശങ്കയിലായ ഭർത്താവും വീട്ടുകാരും പലതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് കുളിമുറിയുടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോൾ യുവതി പരിക്കേറ്റ് അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു. കുളിമുറിയിലെ ഗീസർ പൊട്ടിത്തെറിച്ച നിലയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഉടൻ തന്നെ വീട്ടുകാർ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1