ബഹറിന്‍ : ക്യാൻസർ രോഗിയായ വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി ബഹറിലെ ഒരു കൂട്ടം നേഴ്സുമാർ. ക്യാൻസർ ചികിത്സയ്ക്കായി സഹായം തേടിയ പത്തനംതിട്ട വടശേരിക്കര തലച്ചിറ വാലുമണ്ണിൽ ശാരദ മോഹനനാണ് തുടർ ചികിത്സക്ക് സഹായം ബഹറിനിൽ നിന്നും എത്തിയത്. ബഹറിൻ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ 2020 ജൂലൈയിൽ എത്തിച്ചേർന്ന ഒരു കൂട്ടം നേഴ്സുമാർ സമാഹരിച്ച തുകയാണ് വീട്ടമ്മയുടെ ചികിത്സയ്ക്കായി വടശ്ശേരിക്കര കേരള ഗ്രാമീണ ബാങ്കിൽ ആരംഭിച്ച അക്കൗണ്ടിലേക്ക് അയച്ചത്. മുൻപും സമാനമായ നിരവധി നല്ല പ്രവർത്ഥനങ്ങൾ ചെയ്തവരാണ് ഇവർ.
വീട്ടുജോലിക്ക് പോയിരുന്ന ശാരദയ്ക്ക് അസുഖം ബാധിച്ചോടെ ജോലിക്ക് പോകാൻ സാധിക്കാതെയായി. ഭർത്താവ് മോഹനൻ കൂലിപ്പണി ചെയ്തും കടം വാങ്ങിയും ആണ് ഇപ്പോൾ ചികിത്സയ്ക്ക് വേണ്ട പണം കണ്ടെത്തുന്നത്. പണം ഇല്ലാത്തതിനാൽ പലതവണ ശസ്ത്രക്രിയ മാറ്റിവെച്ചിരുന്നു. ഈ വിവരം പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ചികിത്സയ്ക്കായി തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാമെന്ന് ഇവർ തീരുമാനിച്ചത്. ചികിത്സയ്ക്ക് ഇനിയും സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ശാരദയും കുടുംബവും. കേരള ഗ്രാമീൺ ബാങ്കിന്റെ വടശേരിക്കര ബ്രാഞ്ചിൽ ശാരദ മോഹനന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗ ണ്ട് നമ്പർ 40313101018875, ഐഎഫ്എസി കോഡ് KLGB0040313.