ലൈഫ് മിഷൻ കോഴ ഇടപാടില്‍ എം. ശിവശങ്കർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലൈഫ് മിഷൻ കോഴ ഇടപാടില്‍ എം. ശിവശങ്കർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സർവീസിൽ നിന്ന് വിരമിക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ല എന്നാണ് എം ശിവശങ്കർ ഇമെയിൽ വഴി ഇഡിയെ അറിയിച്ചത്. ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇഡി അറിയിച്ചു. നേരത്തെ ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തലിനെ തുടർന്നാണ് എന്ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് കള്ളപ്പണം തടയൽ നിയമപ്രകാരം കേസ് എടുത്തത്.

കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്‌ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ എന്നിവരെയും ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. അതേസമയം ലൈഫ് മിഷൻ കോഴ ഇടപാടിൽ സിബിഐ കേസ് എടുത്തിരുന്നെങ്കിലും അന്വേഷണം നിലച്ച അവസ്ഥയിലാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോ ഹെൽത്തിന് തിരിച്ചടി ; 800 പേരുടെ ജോലി നഷ്ടപ്പെടുന്നതിൽ ഇടപെടാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന്...

0
കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടരുന്ന യുഎസ് കമ്പനി കോറോ ഹെൽത്ത്...

എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ വീണ്ടും മാറ്റങ്ങൾ ; ഹിറ്റ്‌ലർ പരാമർശം ഒഴിവാക്കി

0
ന്യൂഡൽഹി : നീതിന്യായവ്യവസ്ഥയെ അപകീർത്തിപ്പെടുത്തിയെന്ന ആക്ഷേപത്തെത്തുടർന്ന് പുതുക്കിയ എൻ.സി.ഇ.ആർ.ടി. എട്ടാം ക്ലാസ്...

കൊച്ചിയിൽ ബസുകളുടെ മത്സര ഓട്ടം ചോദ്യം ചെയ്ത യാത്രക്കാരന്റെ മൂക്ക് ഇടിച്ചുതകർത്തു ; ബസ്...

0
കൊച്ചി : ബസുകൾ തമ്മിലുള്ള മത്സരഓട്ടവും സംഘർഷവും ചോദ്യംചെയ്ത യാത്രക്കാരന്റെ മുഖത്തിടിച്ചു...

പിഎസ്‍സി ക്രമക്കേടിൽ ക്രൈംബ്രാഞ്ച് തിടുക്കത്തിൽ കേസെടുക്കില്ല ; ഫയലുകൾ ആവശ്യപ്പെട്ട് കത്ത് നൽകും

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ പഴുതടച്ച അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. തിടുക്കത്തിൽ...