തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ ഓണ ദിവസങ്ങളിലും തുടരുന്ന കുട്ടികളുടെ ഓണാഘോഷത്തിനാണ് സർക്കാർ പ്രത്യേക തുക അനുവദിച്ചത്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള ഫിനാൻഷ്യൽ. കോർപ്പറേഷനാണ് രണ്ട് ലക്ഷം രൂപ അനുവദിച്ചത്.
സംസ്ഥാനത്ത് ആകെയുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്ക് ഓണസദ്യയും ഔട്ടിംഗും സിനിമ കാണാനുള്ള സൗകര്യവും ഏർപ്പെടുത്തും. അതേസമയം ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപയാണ് അനുവദിച്ചത്. പെൻഷൻ ഒരു മാസവും മുടങ്ങാതെ കൊടുക്കണമെന്ന യുഡിഎഫ് സർക്കാർ നയത്തിന്റെ ഭാഗമായാണിത്.






























