വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം പാർട്ടി വിമർശനങ്ങൾക്കെതിരെ തുറന്ന് പറച്ചിലുമായി പി ജയരാജൻ. പ്രത്യേക സാഹചര്യത്തിൽ പ്രാദേശിക കമ്മിറ്റികളുടെ ഇടപെടൽ എന്നതിന് അപ്പുറം വ്യക്തിപരമായ ഒരു പ്രാധാന്യം അതിനില്ലെന്നാണ് പി. ജയരാജന്‍റെ പരസ്യ പ്രതികരണം. കാരണഭൂതൻ പാട്ട് ചൂണ്ടിക്കാട്ടി പിണറായിക്കെതിരെ പരോക്ഷ പരാമർശവും ഉണ്ടെന്നിരിക്കെ സിപിഎമ്മിനകത്ത് പി ജയരാജന്‍റെ നിലപാടിൽ ചർച്ചകൾ സജീവമാകുന്നുണ്ട്.

വ്യക്തിപൂജ വിവാദം പി ജയരാജനെതിരെ ഉടലെടുക്കുന്നത് 2017 ലാണ്. കണ്ണൂർ തളാപ്പിലെ അമ്പാടിമുക്ക് സഖാക്കളെന്ന കൂട്ടായ്മ പിണറായി വിജയനെ അർജ്ജുനനായും പി ജയരാജനെ തേർതെളിക്കുന്ന കൃഷ്ണനായും ചിത്രീകരിച്ച് നാട്ടിലാകെ ഫ്ലക്സ് തൂക്കി. പിജെ ആർമി എന്ന പേരിൽ സോഷ്യൽ മീഡിയ കൂട്ടായ്മ കൂടി ശക്തിപ്പെട്ടതോടെ പാർട്ടി പിടിമുറുക്കി. ജയരാജന്‍റെ ജാഗ്രത കുറവിനെ സംസ്ഥാന കമ്മിറ്റി വിമർശിച്ചു, ശാസിച്ചു. വ്യക്തിപരമായ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പിന്നീട് അന്വേഷണ കമ്മീഷൻ കണ്ടെത്തിയെങ്കിലും പാർട്ടി പാർലമെന്ററി പരിഗണനകളിൽ പി ജയരാജനുണ്ടായ വൈയക്തിക നഷ്ടങ്ങളും അതിന് കാരണമായ നേതൃത്വത്തിന്‍റെ നിലപാടുകളും പലപ്പോഴും ചർച്ചയായി

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...