പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം. പിണറായി വിജയൻ നടത്തിയത് മുന്നണി മര്യാദയുടെ ലംഘനമെന്ന് സത്യൻ മൊകേരിയുടെ വിമർശനം. മുന്നണി രാഷ്ട്രീയത്തിൽ പാലിക്കേണ്ട ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചില്ല. താൻ തീരുമാനിക്കും, എല്ലാം താനാണ് എന്ന ഭാവം മുന്നണിക്ക് നല്ലതല്ല. പിണറായിയുടെ പ്രസ്താവന കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും ലേഖനത്തിൽ വിമർശനമുണ്ട്.

ലേഖനത്തിന് പിന്നാലെ സിപിഐയെ കടന്നാക്രമിച്ച് മുൻ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. മുന്നണിയെ ശക്തിപ്പെടുത്താൻ താല്പര്യപ്പെടാൻ ശ്രമിക്കാത്ത പാർട്ടിയാണ് സിപിഐ എന്നും സിപിഐ രാഷ്ട്രീയ മര്യാദ ലംഘിച്ചുവെന്നും ശിവൻകുട്ടി തിരിച്ചടിച്ചു. ജനയു​ഗത്തിൽ അച്ചടിച്ചുവന്ന സത്യൻ മുകേരിയുടെ ലേഖനം നിർഭാ​ഗ്യകരമെന്നും ശിവൻകുട്ടി പറഞ്ഞു. പിണറായി വിജയൻ സ്വീകരിച്ച നടപടി ജനാധിപത്യപരമാണ്. മുന്നണിയിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ പത്രങ്ങളിലൂടെ പറയുന്നു. പി എം ശ്രീയിലും അങ്ങനെ സംഭവിച്ചു. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം ഉള്ള കാലം ഒക്കെ സിപിഎം ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. അത് മാറേണ്ട സാഹചര്യം ഇല്ലെന്നും ശിവൻകുട്ടി തുറന്നടിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

സെൻസസ് 2027 : ഭിക്ഷാടകരുടെയും പ്രകൃതി ദുരന്തങ്ങളുടെയും കണക്ക് രേഖപ്പെടുത്തില്ല

0
ന്യൂഡൽഹി : മുൻ സെൻസസുകളിൽനിന്ന് വ്യത്യസ്തമായി, 2027-ലെ ജനസംഖ്യാ സെൻസസിൽ ഭിക്ഷാടനവുമായി...

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...