Saturday, November 2, 2024 4:50 pm

ഉമർഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം ; പ്രമേയം പാസാക്കി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സമസ്തയിലെ തർക്കം തെരുവിലേക്ക്. പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പ്രസ്താവന നടത്തിയ ഉമർ ഫൈസി മുക്കത്തെ പണ്ഡിതസഭയായ മുശാവറയിൽ നിന്ന് പുറത്താക്കണമെന്ന് ഒരു വിഭാഗം സമസ്ത നേതാക്കൾ പ്രമേയം പാസാക്കി. എടവണ്ണപ്പാറയിൽ പൊതുസമ്മേളനം വിളിച്ചാണ് പ്രമേയം പാസാക്കിയത്.
പാണക്കാട് സാദിഖലി തങ്ങളുടെ ഖാസി സ്ഥാനം ചോദ്യം ചെയ്ത് ഉമർ ഫൈസി മുക്കം വിവാദ പ്രസംഗം നടത്തിയ മലപ്പുറം എടവണ്ണപ്പാറയിൽ തന്നെയാണ് സമസ്തയിലെ മറുവിഭാഗം ആദർശ സമ്മേളനം എന്ന പേരിൽ പൊതു സമ്മേളനം നടത്തിയത്. സമസ്തയുടെയും എസ്‌വൈഎസ് ൻ്റെയും സംസ്ഥാന നേതാക്കൾ തന്നെ ഉമർ ഫൈസിക്കെതിരെ സമ്മേളനത്തിൽ തുറന്നടിച്ചു. പാണക്കാട് കുടുംബത്തെ മാറ്റി നിർത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ഉമർ ഫൈസിക്ക് പിന്തുണ നൽകിയ സമസ്തയിലെ മുശാവറ അംഗങ്ങളെയും വിമർശിച്ചു.

സിപിഎമ്മിന് വേണ്ടിയാണ് ഉമർ ഫൈസിയുടെ സമാന്തര പ്രവർത്തനം എന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു. ഉമർ ഫൈസിയെ മാറ്റി നിർത്തി സമസ്തയെ ശുദ്ധീകരിക്കണമെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എ റഹ്മാൻ ഫൈസി പറഞ്ഞു. ഇതിനിടെ ഉമർ ഫൈസി മുക്കത്തിനെതിരായ സമ്മേളനം നടക്കുന്ന സമയത്തു തന്നെ അദ്ദേഹത്തിന് പിന്തുണയുമായി ഒരു വിഭാഗം യുവജനനേതാക്കൾ പ്രസ്താവനയുമായി രംഗത്തെത്തി. സമസ്തയെ ദുര്‍ബലപ്പെടുത്താനുള്ള എത് നീക്കത്തെയും ചെറുക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം. തർക്കം സമസ്ത – ലീഗ് പ്രശ്‌നമായി അവതരിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുകയാണെന്നും വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടാനും നേതാക്കളെ പൊതു ഇടങ്ങളില്‍ ഇകഴ്ത്തിക്കാണിക്കാനുമുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും ഇവർ ആവശ്യപെട്ടു. ഇതോടെ ഏറെ നാളായി പുകഞ്ഞിരുന്ന സമസ്തയിലെ അഭിപ്രായ വ്യത്യാസങ്ങൾ മറ നീക്കി പുറത്തുവരികയാണ്. ചേരിതിരിവ് തെരുവിലേക്കും എത്തുകയാണ്.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി താലൂക്ക് വികസന സമിതിയിൽ ഉദ്യോഗസ്ഥർ പങ്കെടുക്കാതിരിക്കുന്നതിന് എതിരെ രൂക്ഷ വിമർശനം

0
കോന്നി : കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ ഉന്നയിക്കപെടുന്ന...

സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്

0
ചെന്നൈ: സംസ്ഥാന പര്യടനത്തിനൊരുങ്ങി നടനും ടിവികെ അധ്യക്ഷനുമായ വിജയ്. ഡിസംബർ രണ്ടിന്...

ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം

0
പാലക്കാട് : ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന...

കാനഡയുടെ ആരോപണം അസംബന്ധവും അടിസ്ഥാന രഹിതവും : ആരോപണത്തില്‍ പ്രതികരിച്ച് ഇന്ത്യ

0
ന്യൂഡല്‍ഹി: വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി...