പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഭക്ഷണ വിതരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി പത്തനംതിട്ട വ്യാപാരഭവനിൽ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി. യൂണിറ്റ് പ്രസിഡന്റ് നവാസ് തനിമയുടെ അധ്യക്ഷതയിൽ നടന്ന യോഗം പത്തനംതിട്ട നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉത്ഘാടനം നിർവഹിച്ചു. യോഗത്തിൽ കെ എച് ആർ എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം രാജ, ജില്ല പ്രസിഡണ്ട് ഉല്ലാസ്, സെക്രട്ടറി സന്തോഷ്, ജില്ല ട്രഷറർ സക്കർ ശാന്തി, രാജമാണിക്യം, ഡോക്ടർ നന്ദ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. കേരളത്തിലെ എല്ലാ ഹോട്ടൽ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് എടുക്കണമെന്ന ആരോഗ്യവകുപ്പ് തീരുമാനം നടപ്പാക്കുന്നതിനു വേണ്ടിയാണ് പത്തനംതിട്ടയിൽ ക്യാമ്പ് നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ എല്ലാ യൂണിറ്റുകളിലും ക്യാമ്പ് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്തനംതിട്ട വ്യാപാരഭവനിൽ ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തി
RECENT NEWS
Advertisment