Saturday, April 26, 2025 10:45 am

കേള്‍വി ശക്തിയില്ലാത്ത വിദ്യാര്‍ഥിനിയെ മര്‍ദ്ദിച്ചു ; അധ്യാപികക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്‌കൂളില്‍ വൈകി എത്തിയതിന് കേള്‍വി ശക്തിയില്ലാത്ത വിദ്യാര്‍ഥിനിയെ ചൂരല്‍ കൊണ്ട് അടിച്ച അധ്യാപികക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഗവണ്‍മെന്‍റ് എച്ച്എസ്എസിലെ കെമിസ്ട്രി അധ്യാപികക്കെതിരെയാണ് നടപടി. മര്‍ദ്ദനമേറ്റ കൊടുങ്ങാനൂര്‍ പൊറ്റവിള സ്വദേശിയായ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയില്‍ ദിവസവും സ്‌കൂളിലെത്തുന്ന കുട്ടി തിങ്കളാഴ്ച അല്‍പ്പനേരം വൈകിയിരുന്നു. വൈകിട്ട് സ്‌കൂള്‍ വിട്ട് വന്ന കുട്ടി മുറി അടച്ചിട്ട് കരയുന്നത് കണ്ട് വിവരം തിരക്കിയപ്പോഴാണ് മര്‍ദ്ദിച്ച കാര്യമറിഞ്ഞതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

ചൂരല്‍ കൊണ്ട് മൂന്ന് തവണ അടിച്ചുവെന്നാണ് കുട്ടി പറഞ്ഞത്. വൈകല്യമുള്ളതുകൊണ്ട് മകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് അധ്യാപകരോട് പലതവണ പറഞ്ഞിരുന്നുവെന്നും പിതാവ് വ്യക്തമാക്കി. കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കുകയും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെയും അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് പറഞ്ഞു. ജുനൈല്‍ ജസ്റ്റിസ് നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ് കേസെടുത്തത്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായും പോലീസ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലണ്ടനിൽ പാക് ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ച ഇന്ത്യക്കാർക്ക് നേരെ വധഭീഷണി മുഴക്കി പാക് സൈനിക...

0
ലണ്ടൻ: പഹൽഗാം ഭീകരാക്രമണത്തിൽ പാക് ഹൈക്കമീഷന് മുമ്പിൽ പ്രതിഷേധിച്ച ഇന്ത്യൻ സമൂഹത്തിന്...

തലയിൽ കലം കുടുങ്ങിയ രണ്ടു വയസ്സുകാരിക്ക് അഗ്നിരക്ഷാസേന രക്ഷകരായി

0
കണ്ണൂർ : ക​ലം ത​ല​യി​ൽ കു​ടു​ങ്ങി​യ ര​ണ്ടു വ​യ​സു​കാ​രി​ക്ക് ത​ല​ശ്ശേ​രി അ​ഗ്നി​ര​ക്ഷാ...

വ​ട​ക്ക​ൻ ക​ർണാ​ട​ക​യി​ൽ കാ​ലം തെ​റ്റി​യ മ​ഴ​യി​ൽ മ​ര​ണ​വും കൃ​ഷി​നാ​ശ​വും

0
ബം​ഗ​ളൂ​രു: വ​ട​ക്ക​ൻ ക​ർണാ​ട​ക​യി​ലെ ജി​ല്ല​ക​ളി​ൽ കാ​ലം തെ​റ്റി മ​ഴ. ക​ന​ത്ത ഇ​ടി​മി​ന്ന​ലി​ന്റെ...

ക​ട​ലി​ൽ​വെ​ച്ച്​ ക​പ്പ​ലി​ൽ​ തീ​പി​ടി​ച്ച് അപകടം ; 10 നാ​വി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി

0
ദു​ബായ്: ക​ട​ലി​ൽ​വെ​ച്ച്​ തീ​പി​ടി​ച്ച ക​പ്പ​ലി​ൽ​നി​ന്ന്​ 10 ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ നാ​വി​ക​രെ ര​ക്ഷ​പ്പെ​ടു​ത്തി...