കൊല്ലം: കാട്ടാനയുടെ പ്രസവത്തിന് കാവലായി ആനക്കൂട്ടം. പിറന്നു വീണ കുട്ടിയാനയ്ക്കും അമ്മയ്ക്കും സംരക്ഷണമൊരുക്കിയാണ് ഒപ്പമുള്ള മറ്റ് ആനകളും പ്രദേശത്ത് തമ്പടിച്ചത്. അമ്പനാട് എസ്റ്റേറ്റിനോട് ചേർന്നുള്ള വനാതിർത്തി ഭാഗത്തായിരുന്നു ആനയുടെ പ്രസവവും സഹജീവികളുടെ കരുതലും കാവലും. അമ്പനാട് എസ്റ്റേറ്റ് അധികൃതരാണ് കുടമുട്ടി വെള്ളച്ചാട്ടത്തിനു സമീപമുള്ള എസ്റ്റേറ്റ് മേഖലയിൽ ആനക്കൂട്ടത്തെ കണ്ടത്. തുടർന്ന് അച്ചൻകോവിൽ റെയ്‌ഞ്ചിൽ വിവരമറിയിക്കുകയായിരുന്നു. അവർ തെന്മല ആർ ആർ ടി സംഘത്തിനു വിവരം കൈമാറി. ആർ ആർ ടി സംഘമെത്തി ആനക്കൂട്ടത്തെ നിരീക്ഷിച്ചപ്പോഴാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള ആനക്കുട്ടിക്ക് സംരക്ഷണമൊരുക്കിയാണ് മറ്റ് ആനകൾ സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയത്. എസ്റ്റേറ്റിനുള്ളിലേക്ക് ആനകൾ എത്താതെ വനത്തിലേക്ക് കയറ്റിവിടാനായിരുന്നു വനം വകുപ്പിന്റെ ശ്രമം. ഏറെനേരത്തെ കാത്തിരിപ്പിന് ശേഷം ആനക്കൂട്ടം കാടുകയറി. കുട്ടിയാനയെ കളിപ്പിച്ചും തൊട്ടും തലോടിയും മറ്റാനകൾ കരുതലോടെയാണ് കാടുകയറ്റിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]




























