Sunday, October 6, 2024 5:43 am

മൂന്നാറിലെ ജനവാസമേഖലയിൽ വിഹരിച്ച് കടുവക്കൂട്ടം ; വനംവകുപ്പിന്റെ നടപടി കാത്ത് പ്രദേശവാസികൾ

For full experience, Download our mobile application:
Get it on Google Play

മൂന്നാർ: മൂന്നാറിൽ ജനവാസമേഖലയിൽ കടുവാക്കൂട്ടം. കന്നിമല ലോവർ ഡിവിഷനിൽ മൂന്ന് കടുവകളാണ് എത്തിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവക്കൂട്ടം എസ്റ്റേറ്റിലൂടെ വിഹരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടുവകൾ സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നു എന്ന് നാട്ടുകാർ പരാതിപ്പെടുന്നു. തെയിലത്തോട്ടത്തിനടുത്ത് കൂടി കടുവകൾ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. നിരവധി തോട്ടം തൊഴിലാളികൾ പണിയെടുക്കുന്ന പ്രദേശം കൂടിയാണിതെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. വനംവകുപ്പ് അടിയന്തരമായി നടപടിയെടുത്ത് കടുവാക്കൂട്ടത്തെ തുരത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പകൽസമയത്താണ് കടുവകൾ തെയിലതോട്ടങ്ങളിൽ വിഹരിക്കുന്നത്. രാവിലെ ആറ് മണിമുതൽ തോട്ടം തൊഴിലാളികൾ ഇവിടെ എത്താറുള്ളതാണ്. തോട്ടം തൊഴിലാളികൾ തന്നെയാണ് കടുവകളുടെ ദൃശ്യങ്ങൾ പകർത്തിയത്. കടുവകൾ തങ്ങളുടെ വളർത്തുമൃ​ഗങ്ങളെ കൊല്ലുമ്പോൾ കൃത്യമായി നഷ്ടപരിഹാരം പോലും ലഭിക്കാറില്ലെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

വൈദ്യുതി മുടക്കത്തിലെ വീഴ്ചയില്‍ ന്യായീകരണമില്ല ; വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രന്‍

0
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മൂന്ന് മണിക്കൂര്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍...

മഞ്ചേരിയിൽ എല്ലാം തീരുമാനിച്ച പ്രകാരം നടക്കും ; പാർട്ടി പ്രഖ്യാപനം ഇന്നുണ്ടാകും, പേര് റെഡി...

0
മലപ്പുറം : പി വി അൻവറിന്റെ പാർട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഡെമോക്രാറ്റിക്...

ചൈനയില്‍ കപ്പലില്‍ നിന്ന് മലയാളി യുവാവിനെ കാണാതായി

0
രാജപുരം: കാസര്‍കോട് കള്ളാര്‍ സ്വദേശിയായ യുവാവിനെ ചൈനയില്‍ നിന്നുള്ള കപ്പലില്‍ യാത്രക്കിടെ...

എഡിജിപിക്കെതിരായ ആരോപണം : അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

0
തിരുവനന്തപുരം : എഡിജിപി എം ആര്‍ ആജിത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട്...