Saturday, May 3, 2025 1:01 pm

മണിമലയില്‍ വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മണിമല : മണിമലയില്‍ വീടിനു തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. തീപിടിത്തത്തില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ മകന്‍ വിനീഷിനേയും സെല്‍വരാജനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകള്‍നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും പരിക്കുകളൊന്നും കൂടാതെ രക്ഷപെട്ടു. ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം.

മണിമല ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. എല്ലാവരും ഉറക്കമായതിനാല്‍ ആരും സംഭവമറിഞ്ഞില്ല. തീ വീടിന്റെ എല്ലാ ഭാഗത്തേക്കും പടര്‍ന്നു. ഇതിനിടെ മുകളിലെ നിലയില്‍ നിന്ന് വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപെടുത്തി. താഴേക്കു ചാടി രക്ഷപെടുന്നതിനിടെ വിനീഷിന് പരിക്കേല്‍ക്കുകയും ചെയ്തു. താഴത്തെ നിലയില്‍ ഉണ്ടായിരുന്ന സെല്‍വരാജനെയും രാജത്തെയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു പുറത്തെത്തിച്ചു. എന്നാല്‍ രാജത്തിന്റെ നില ഗുരുതരമായിരുന്നു. പൊള്ളലേറ്റതും വിഷപ്പുക ശ്വസിച്ചതുമാണ് രാജത്തിന്റെ മരണത്തിന് ഇടയാക്കിയത്. മണിമല പോലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

ആദ്യം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തെത്തിയത്. വെള്ളം ഒഴിച്ച്  തീയണയ്ക്കാനായിരുന്നു ശ്രമം. എന്നാല്‍ വീട്ടിലെ മോട്ടോര്‍ ഉള്‍പ്പെടെ കത്തിപ്പോയത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. ഇതിനിടെ വീടിന്റെ നാലു പാടും തീ പടര്‍ന്നിരുന്നു. താഴത്തെ നില പൂര്‍ണമായും നശിച്ചു. വാഹനമെത്താന്‍ വഴിയില്ലാത്തതിനാല്‍ കാഞ്ഞിരപ്പള്ളി അഗ്നിശമനസേന ഒരു കിലോമീറ്ററോളം നടന്നാണ് സംഭവ സ്ഥലത്തെത്തിയത്. അപ്പോഴേയ്ക്കും വീട് മുഴുവന്‍ കനത്ത പുക നിറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താന്‍ മന്ത്രി അത്താവുള്ള തരാറിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്

0
ന്യൂഡല്‍ഹി: അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആക്രമണത്തിനായി പദ്ധതിയിടുന്നതായി എക്‌സ് പോസ്റ്റിലൂടെ...

കാര്യങ്ങൾ പറയുന്നത് പോലെ പറയാൻ അറിയുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖർ : ശോഭാ സുരേന്ദ്രൻ

0
ആലപ്പുഴ : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് വിവാദത്തിൽ പ്രതികരിച്ച് ബിജെപി...

തിരുവമ്പാടി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ ദശാവതാരച്ചാർത്ത് ഉത്സവം ഇന്നാരംഭിക്കും

0
ആലപ്പുഴ : തിരുവമ്പാടി ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ വൈശാഖ മാസാചരണത്തിന്റെ ഭാഗമായുള്ള ശ്രീകൃഷ്ണസ്വാമിയുടെ ദശാവതാരച്ചാർത്ത്...

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ; പ്രതികരണവുമായി ശ്രീശാന്ത്

0
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി...