റവന്യൂവകുപ്പിനെ ശുദ്ധീകരിക്കാന്‍ കര്‍മപദ്ധതിക്ക് രൂപം നല്‍കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അഴിമതി കൊടികുത്തി വാഴുന്ന റവന്യൂ വകുപ്പിനെ ശുദ്ധീകരിക്കാന്‍ വിജിലന്‍സ് വിഭാഗത്തെ ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങുന്നു. വകുപ്പ് മന്ത്രി കെ. രാജന്‍റെ സാന്നിദ്ധ്യത്തില്‍ ഇന്ന് കൊല്ലത്ത് ചേരുന്ന പ്രത്യേക യോഗം ഇതിനുള്ള കര്‍മപദ്ധതിക്ക് രൂപം നല്‍കും. റവന്യു വിജിലന്‍സിന്‍റെ ചുമതലയുള്ള മൂന്ന് മേഖലാ ഡെപ്യൂട്ടി കളക്ടര്‍മാരും ഉദ്യോഗസ്ഥ മേധാവികളും യോഗത്തില്‍ പങ്കെടുക്കും. റവന്യു ഓഫീസുകളെക്കുറിച്ച്‌ ഉയരുന്ന ആക്ഷേപങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

വില്ലേജ് ഓഫീസ് മുതല്‍ കളക്ടറേറ്റുകള്‍ വരെയുള്ള ഓഫീസുകളില്‍ തുടര്‍ന്നുവരുന്ന  പ്രവണതകള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. മൂന്ന് മേഖലകളിലായി വ്യത്യസ്തങ്ങളായ 750 ലധികം കേസുകളുടെ റിപ്പോര്‍ട്ടാണ് വകുപ്പിന് കൈമാറിയിട്ടുള്ളത്. പൊതുജനങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ എടുത്ത കേസുകളും റവന്യു വിജിലന്‍സ് പരിശോധനവഴി കണ്ടെത്തിയവയുമാണ് ഇതെല്ലാം. പോലീസ് വിജിലന്‍സ് പിടികൂടുന്ന കൈക്കൂലി, അഴിമതി കേസുകള്‍ ഇതിന് പുറമേയാണ്.

കെട്ടിട നികുതി പിരിച്ചിട്ട് യഥാസമയം അടയ്ക്കാതിരിക്കുക, ഭൂമി സംബന്ധമായ കേസുകളില്‍ അനാവശ്യ കാലതാമസം വരുത്തുക, വസ്തുവിന്‍റെ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നത് അകാരണമായി നീട്ടിക്കൊണ്ടുപോവുക തുടങ്ങിയ പരാതികളിലാണ് അധികം കേസുകളുമുള്ളത്. യഥാര്‍ത്ഥ ഉദ്യോഗസ്ഥന് പകരം ബന്ധുവിനെ കൊണ്ട് ജോലി ചെയ്യിപ്പിച്ചതടക്കമുള്ള ചില ക്രമക്കേടുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളുള്‍പ്പെട്ട തെക്കന്‍ മേഖലയിലും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുള്‍പ്പെട്ട വടക്കന്‍ മേഖലയിലുമാണ് മുന്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകളുള്‍പ്പെട്ട മദ്ധ്യമേഖലയില്‍ ഫയല്‍ നീക്കത്തിലെ മെല്ലെപ്പോക്ക് അടക്കമുള്ള പരാതികളാണ് അധികവും കിട്ടിയിട്ടുള്ളത്. പൊതുപരാതികളുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന കേസുകള്‍ ബന്ധപ്പെട്ട മേലധികാരികളാണ് തീര്‍പ്പാക്കേണ്ടത്.

കുറേ വര്‍ഷങ്ങളായി അഴിമതി കൂടിയ വകുപ്പാണ് റവന്യൂ. വിജിലന്‍സ് അടിക്കടി മിന്നല്‍റെയ്ഡുകള്‍ നടത്തുകയും കൈക്കൂലിക്കാരെ പിടികൂടുകയും ചെയ്തിട്ടും നിര്‍ബാധം തുടരുന്നു. കോഴ നല്‍കിയാലേ ഭൂമി സംബന്ധമായ എന്തു സേവനവും ലഭിക്കൂ എന്നായിട്ടുണ്ട്. വസ്തു തരംമാറ്റം, പട്ടയം, ബാദ്ധ്യതാസര്‍ട്ടിഫിക്കറ്റ്, കൈവശാവകാശം, ആധാരപകര്‍പ്പ് എന്നിവയാണ് ഏറ്റവുമധികം കോഴ മറിയുന്ന ഇടപാടുകള്‍. വിരമിച്ച ഉദ്യോഗസ്ഥരാണ് വഴിവിട്ട ഇടപാടുകള്‍ക്ക് പിന്നില്‍.

പലയിടത്തും സമാന്തര വില്ലേജ് ഓഫീസുകളുണ്ട്. സെക്രട്ടേറിയറ്റിനടുത്ത് ഓഫീസ് തുറന്ന് ഇടപാടുകള്‍ നടത്തുന്നവരുമുണ്ട്. വില്ലേജ് ഓഫീസുകള്‍ മുതല്‍ കളക്ടറേറ്റ് വരെ നീളുന്ന ചങ്ങലകളാണ് ഈ അഴിമതിക്കാര്‍. രഹസ്യക്കാരുടെ ഗൂഗിള്‍പേയിലൂടെ കോഴ വാങ്ങുന്നവരുമുണ്ട്. 2017ല്‍ വിജിലന്‍സ് തയ്യാറാക്കിയ വകുപ്പുകളുടെ അഴിമതി സൂചികയില്‍ രണ്ടാമതായിരുന്ന റവന്യൂ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. തദ്ദേശസ്വയംഭരണ വകുപ്പായിരുന്നു 2017ല്‍ ഒന്നാമത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...

ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചില്ല ; സർക്കാർ ജീവനക്കാർക്കും ആശ്വാസപ്രഖ്യാപനങ്ങളില്ല

0
തിരുവനന്തപുരം : വലിയ പ്രഖ്യാപനങ്ങൾ കാത്തിരുന്ന ജനങ്ങളെയും സർക്കാർ ജീവനക്കാരെയും ഒരുപോലെ...

ടൂറിസം ഇനി ‘വ്യവസായം’ ; കോട്ടയത്തിന് പുറമെ കൊല്ലം ചിന്നക്കടയിലും സ്കൈവേ

0
തിരുവനന്തപുരം : പൊതുഗതാഗതം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന...