മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദീപ്‌കെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സിജെപി പ്രതിഷേധക്കാര്‍ ദേശവിരുദ്ധരാണെന്ന ആര്‍എസ്എസ് നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി അഭിജീത് ദീപ്‌കെ. മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് തങ്ങളെ ദേശവിരുദ്ധര്‍ എന്ന് വിളിക്കുന്നതെന്ന് ദീപ്‌കെ വിമര്‍ശിച്ചു. ഗാന്ധിയുടെ കൊലയാളികള്‍ക്ക് മറ്റാരെയും ദേശവിരുദ്ധര്‍ എന്ന് വിളിക്കാന്‍ ധാര്‍മ്മിക അവകാശമില്ല. ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയാണ് രാജ്യത്തെ ആദ്യ ദേശവിരുദ്ധനെന്നും ദീപ്‌കെ പറഞ്ഞു. സിജെപിയുടെ പ്രതിഷേധം വെറും പരീക്ഷാ ക്രമക്കേടിനെതിരെയുള്ള സമരം മാത്രമായിരുന്നില്ലെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ദേശവിരുദ്ധ ശക്തികളാണെന്നുമായിരുന്നു ആര്‍എസ്എസ് നേതാവ് അതുല്‍ ലിമായെയുടെ വിമര്‍ശനം. ഇതിനാണ് ദീപ്‌കെ മറുപടി നല്‍കിയിരിക്കുന്നത്.

നേരത്തെ അഭിജീത് ദീപ്‌കെയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ചില കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മകനെ വിദേശത്ത് അയച്ച് പഠിപ്പിക്കാന്‍ ദീപ്‌കെയുടെ പിതാവിന് എവിടെ നിന്നാണ് പണം ലഭിച്ചതെന്നായിരുന്നു ചോദ്യം. ഇതിന് അഭിജീത് ദീപ്‌കെ മറുപടി നല്‍കുകയും ചെയ്തു. തന്റെ യുഎസ് പഠനച്ചെലവ് ബോസ്റ്റണ്‍ സര്‍വകലാശാലയുടെ സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ വായ്പയും വഴിയാണെന്ന് അഭിജീത് ദീപ്‌കെ വ്യക്തമാക്കി.

ജന്തര്‍ മന്തറിലെ സമരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഉടന്‍ പാലിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. ജൂലൈ 25ന് യുവാക്കള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ തങ്ങളുടെ വാക്ക് പാലിച്ചു. ഇനി സര്‍ക്കാര്‍ തങ്ങളുടെ വാക്ക് പാലിക്കേണ്ട സമയമാണ്. വിവിധ സംസ്ഥാനങ്ങളിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നതായും സൗരവ് ദാസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണക്കൊള്ള : പാളി ഇളക്കിമാറ്റിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല

0
പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പ പാളികള്‍ വീണ്ടും...

ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് വലിയ ആശ്വാസം

0
കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക്...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...