കോന്നിയില്‍ മഹാ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളിൽ കോന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മഹാശുചീകരണ യഞ്ജത്തിന് തുടക്കം കുറിച്ചു. മഠത്തിൽകാവ് പ്രദേശത്ത് വെള്ളം കയറി അടിഞ്ഞ് കൂടിയ ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങളും മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. വാർഡ് അംഗം പ്രവീൺ പ്ലാവിളയിൽ, ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ, പഞ്ചായത്ത് സെക്രട്ടി എച്ച്.അജിത്ത്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രഞ്ജിത ആർ.ആർ, എൻ.എസ്.എസ് യൂണിറ്റ് ചാർജ്ജ് ഓഫീസർ ദീപ്തി എന്നിവർ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകി.

സമീപത്ത് വെള്ളം കയറിയ വീടും എൻ.എസ്.എസ് യൂണിറ്റ് ശുചീകരിച്ചു. മാമ്മൂട് 37ആം നമ്പർ അങ്കണവാടി എക്സൈസ് കോന്നി സ്റ്റേഷന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സുജിത്ത് ബാലഗോപാൽ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ്, എക്സൈസ് ഓഫീസർമാരായ സജിമോൻ, മഹേഷ് എന്നിവർ നേതൃത്വം നൽകി. കോന്നി അട്ടച്ചാക്കൽ പ്രദേശത്തെ വെള്ളം കയറിയ നിരവധി കിണറുകളും ശുചീകരിച്ച് ക്ലോറിനേഷൻ നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം കെ.പി ശിവദാസ്, ആരോഗ്യ പ്രവർത്തകരായ ഷിബു(ജെ.എച്ച്.ഐ), ബിന്ദു സി.കെ(ജെ.പി.എച്ച്.എന്‍), മഞ്ജു ചെല്ലപ്പൻ ആശാപ്രവർത്തകരായ ശാന്തി വിജയൻ, ഗീത മോഹൻ, സുമ എസ്. എന്നിവർ നേതൃത്വം നൽകി.

കോന്നി ടൗൺപ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിത കർമ്മസേന പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. എലിയറയ്ക്കൽ ഗാന്ധിഭവൻ, സ്നേഹാലയം എന്നീ സ്ഥാപനങ്ങളിലെയും അട്ടച്ചാക്കൽ, മങ്ങാരം വാർഡുകളിലെയും കിണറുകൾ ശുചീകരിച്ചു. ഗ്രാമപഞ്ചായത്തിലെ മറ്റു വാർഡുകളിലെ കിണറുകൾ ശുചീകരിക്കുന്നതിന് 24 മണിക്കൂറും ശുചീകരണ സേന വാർഡുകളിൽ പ്രവർത്തിക്കുന്നുണ്ടെന്നും കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല സ്വര്‍ണ്ണക്കൊള്ള : പാളി ഇളക്കിമാറ്റിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല

0
പത്തനംതിട്ട : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ക്ഷേത്രത്തിലെ ദ്വാരപാലക ശില്പ പാളികള്‍ വീണ്ടും...

ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് വലിയ ആശ്വാസം

0
കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക്...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...