സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട പ്രോഗ്രാം ഇംപ്ലിമെന്റെഷന്‍ യൂണിറ്റ് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഒരു വര്‍ഷ കാലയളവിലേക്ക് എയര്‍ കണ്ടീഷണര്‍ ഉള്ള ടാക്‌സി പെര്‍മിറ്റ് കാര്‍/ബൊലേറോ ഡ്രൈവര്‍ സഹിതം മാസ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനം അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതും 1500 സി.സി യില്‍ താഴെ ഉള്ളതും ആയിരിക്കണം. ക്വട്ടേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, പ്രോഗ്രാം ഇംപ്ലിമെന്റെഷന്‍ യൂണിറ്റ്, കാപ്പില്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 13 വൈകിട്ട് അഞ്ച്. ഫോണ്‍  9446544190.

സര്‍വ്വേ എന്യൂമറേറ്റര്‍ നിയമനം
സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് നടപ്പിലാക്കുന്ന അസംയോജിത കാര്‍ഷികേതര മേഖലയിലെ വാര്‍ഷിക സര്‍വേക്കായി എന്യൂമറേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉല്‍പാദനം, വ്യാപാരം, മറ്റ് സേവനങ്ങള്‍ (നിര്‍മാണ മേഖല ഒഴികെ) എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള വിവരശേഖരണത്തിനാണ് നിയമനം. 2027 മാര്‍ച്ച് 31 വരെയാണ് കാലാവധി. ഓരോ ജില്ലയിലും രണ്ട് ഒഴിവുകളാണ് ഉള്ളത് . യോഗ്യത – ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്ത്സ് അല്ലെങ്കില്‍ കോമേഴ്സ് ബിരുദം (സ്റ്റാറ്റിസ്റ്റിക്‌സ് ഒരു പ്രധാന/ ഉപവിഷയമായി പഠിച്ചിരിക്കണം), കമ്പ്യൂട്ടര്‍/ഡാറ്റ എന്‍ട്രി പരിജ്ഞാനം, ഫീല്‍ഡ് വര്‍ക്കിനുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം. സര്‍വേ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 35. ഓഗസ്റ്റ് 10 നകം അപേക്ഷ സമര്‍പ്പിക്കണം. ഒരാള്‍ക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. തിരഞ്ഞെടുക്കപ്പെടുന്ന ജില്ലാതിര്‍ത്തിക്കുള്ളിലായിരിക്കും ജോലി. അപേക്ഷിച്ച ജില്ലയിലെ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തിന്റെ  അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിവരങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ജില്ല കാര്യാലയങ്ങളുമായി ബന്ധപ്പെടണം.

ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ തസ്തികയില്‍ ജനറല്‍ വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത –  ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/മൂന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ/സിവില്‍ എഞ്ചിനിയറിംഗില്‍ ബിരുദം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിയില്‍ സമര്‍പ്പിക്കുന്ന മാതൃകയിലായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പുകളുമായി ഓഗസ്റ്റ് ഏഴ് രാവിലെ 10 ന് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  0468 2258710.

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നതിന് ഈഴവ, ബില്ലവ, തീയ വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിയില്‍ സമര്‍പ്പിക്കുന്ന മാതൃകയിലുള്ളതായിരിക്കണം. അഭിമുഖത്തിന് ഹാജരാക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും ജനന തീയതിയും ആധാര്‍ കാര്‍ഡിലെ പോലെയാണെന്ന് ഉദ്യോഗാര്‍ഥി ഉറപ്പാക്കണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഓഗസ്റ്റ് ഏഴ് രാവിലെ 10 ന് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  0468 2258710.

തസ്തിക, യോഗ്യത ക്രമത്തില്‍ >>>വെല്‍ഡര്‍ – ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക്കല്‍/ആട്ടോമൊബൈല്‍/ഇന്‍ഡസ്ട്രിയല്‍/മെക്കാനിക്കല്‍ സ് ട്രിം-പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് – ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ യു.ജി.സി അംഗീകാരമുളള സര്‍വകലാശാലയില്‍ നിന്നുളള പി.ജി.ഡി.സി.എ/എന്‍.ഐ.ഇ.എ.ല്‍.ഐ.ടി എ ലെവലും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗില്‍ ബിരുദവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം.

ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് – ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും / എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റെഷന്‍/ ഇന്‍സ്ട്രുമെന്റെഷന്‍ ആന്റ് കണ്‍ട്രോള്‍ എഞ്ചിനിയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റെഷന്‍/ ഇന്‍സ്ട്രുമെന്റെഷന്‍ ആന്റ് കണ്‍ട്രോള്‍/ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റെഷന്‍/അപ്ലൈഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് എന്നിവയില്‍ ബിരുദം.

വയോജന കേന്ദ്രങ്ങള്‍ക്ക് ധനസഹായം
ഇന്‍റഗ്രേറ്റഡ് പ്രോഗ്രാം ഫോര്‍ സീനിയര്‍ സിറ്റിസണ്‍ പദ്ധതി പ്രകാരം സീനിയര്‍ സിറ്റിസണ്‍ ഹോമുകള്‍ക്ക് ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുടെ ധനസഹായത്തിന് എന്‍.ജി.ഒ കള്‍ക്കും സംഘടനകള്‍ക്കും ഇ-അനുദാന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഓഗസ്റ്റ് 11. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍  0468 2325168.

ഡ്രൈവര്‍ കം അറ്റന്‍ഡര്‍
ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍റ് ഡെവലപ്‌മെന്റിന്റെ കോളജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയിലേക്ക് സ്‌കൂള്‍ ബസ് ഓടിക്കുന്നതിന് ഡ്രൈവര്‍ കം അറ്റന്‍ഡറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത – പത്താം ക്ലാസ്, ഹെവി ഡ്രൈവിംഗ് ലൈസന്‍സ്. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് 10 രാവിലെ 11.30 ന് കോന്നി സി.എഫ്.ആര്‍.ഡി ആസ്ഥാനത്ത് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  0468 2961144.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിൽ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...

വാഴക്കൃഷിക്ക് വമ്പൻ നീക്കവുമായി കേന്ദ്രം , വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങും

0
ന്യൂഡൽഹി: രാജ്യത്തെ കാർഷിക മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള...

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ശുപാർശ പിഎസ്‍സിക്ക് കൈമാറാതെ സർക്കാർ

0
തിരുവനന്തപുരം: പിഎസ്‍‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ...