അമിതഭാരവുമായി സർവീസ് നടത്തി; 48 ചരക്ക് വാഹനങ്ങൾക്ക് 16.74 ലക്ഷം രൂപ പിഴയിട്ട് അധികൃതർ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: ആർ.ടി.ഒ (എൻഫോഴ്‌സ്മെന്റ്)യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ അമിതഭാരം കയറ്റി സർവീസ് നടത്തിയ 48 ചരക്ക് വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ ആകെ 16,74,000 രൂപ പിഴ ഈടാക്കി.അങ്കമാലി, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രത്യേക പരിശോധന. ദേശീയപാതകൾ, സംസ്ഥാനപാതകൾ, പ്രധാന ചരക്ക് ഗതാഗത റോഡുകൾ എന്നിവിടങ്ങളിലായി പകലും രാത്രിയും പരിശോധന ശക്തമാക്കിയിരുന്നു.

അമിതഭാരം കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾ വാഹനത്തിൻ്റെ ബ്രേക്കിംഗ് സംവിധാനത്തെയും നിയന്ത്രണശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതിനാൽ ഗുരുതരമായ റോഡപകടങ്ങൾക്ക് ഇടയാക്കാൻ സാധ്യതയുണ്ട്. പൊതുമരാമത്ത് റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് വേഗത്തിൽ കേടുപാടുകൾ സംഭവിക്കുന്നതിനും ഇത്തരം നിയമലംഘനങ്ങൾ കാരണമാകുന്നു. അതിനാൽ ചരക്ക് വാഹന ഉടമകളും ഡ്രൈവർമാരും അനുവദനീയമായ ഭാരപരിധി കർശനമായി പാലിക്കണമെന്ന് എറണാകുളം ആർ.ടി.ഒ (എൻഫോഴ്‌സ്മെന്റ്) ശ്രീ. ബിജു ഐസക് അറിയിച്ചു.

അമിതഭാരം കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനയും കർശന നിയമനടപടികളും തുടരും. മോട്ടോർ വാഹന നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് അമിതഭാരം കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ പെർമിറ്റിലും ഡ്രൈവറുടെ ലൈസൻസിലും കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്‌ടർ അനുവദിച്ചിട്ടുള്ള സ്‌കൂൾ സമയത്തെ ടിപ്പർ ടൈം നിയന്ത്രണം കൃത്യമായി പാലിച്ചും, സ്‌കൂൾ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂ‌ൾ പരിസരത്തെ സ്പീഡ് നിയന്ത്രണങ്ങളും ഡ്രൈവർമാർ പ്രത്യേകമായി ശ്രദ്ധിക്കണമെന്നും ആർ.ടി.ഒ (എൻഫോഴ്‌സ്മെന്റ്റ്) അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
മാവേലിക്കര: മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

കെപിസിസി പ്രസിഡന്റ് ; മുഖ്യമന്ത്രി വി.ഡി സതീശനുമായി കൊടിക്കുന്നിൽ കൂടിക്കാഴ്ച നടത്തി

0
ന്യൂഡൽഹി: കെപിസിസി പ്രസിഡന്റാകാനുള്ള ചരടുവലികൾ സജീവമാക്കി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതിന്റെ...

സൗത്ത് ബേ നിവാസികളെ ഞെട്ടിച്ച് പുലർച്ചെ ഭൂചലനം

0
ലോസ് ഏഞ്ചൽസ്: ഉറക്കത്തിലായിരുന്ന സൗത്ത് ബേ നിവാസികളെ ഞെട്ടിച്ച് പുലർച്ചെ...