മാവേലിക്കര: മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ. കൃഷ്ണന്റെയും ആതിരയുടെയും മകൻ അഷർ ക്രിസ് ആണ് മരണപ്പെട്ടത്. വീടിന് സമീപത്തെ പാടത്തെ വെള്ളത്തിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. ഇന്ന് പകൽ പത്തരയോടെയാണ് സംഭവം. മുത്തച്ഛനൊപ്പം വീടിന് തൊട്ടടുത്തുള്ള പാടത്തിന്റെ അരികിൽ നിൽക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നു മുത്തച്ഛൻ കുഞ്ഞ് വീഴുന്നത് കണ്ടില്ല. ഒരു മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് വെള്ളത്തിൽ കിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.































