Friday, March 29, 2024 3:33 pm

ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി മുഴക്കി ; യാത്രികൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

എറണാകുളം ; സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശിയായ ജയ്‌സിംഗ് റാത്തോഡാണ് അറസ്റ്റിലായത്. രാജധാനി എക്‌സ്പ്രസ്സിൽ കയറാനാണ് യാത്രക്കാരൻ എറണാകുളത്ത് നിന്ന്‌ ഫോണിലൂടെ ബോംബ് ഭീഷണി മുഴക്കിയത്. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഷൊർണൂരിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ ജയ്‌സിംഗ് റാത്തോഡ്‌ ട്രെയിനിൽ കയറുകയായിരുന്നു.എറണാകുളത്ത് നിന്ന് ട്രെയിനിൽ കയറാനിരുന്ന ഇദ്ദേഹത്തിന് ട്രെയിൻ നഷ്ടമാകുകയായിരുന്നു. തുടർന്ന് തന്റെ കയ്യിലുള്ള രണ്ട് ഫോണികളിലൊന്നിൽ നിന്ന് തൃശൂർ റെയിൽവേ കൺട്രോൾ റൂമിലേക്ക് വിളിച്ച് ബോംബ് ഭീഷണി മുഴക്കി.

Lok Sabha Elections 2024 - Kerala

ഇതിന് ശേഷം അടുത്ത ട്രെയിനിൽ കയറി തൃശൂരിൽ എത്തിയ ഇയാൾ പിന്നീട് ഓട്ടോ പിടിച്ച് ഷൊർണൂരിലും എത്തി. എറണാകുളം മുതൽ സീറ്റിൽ ഇല്ലാതിരുന്നു ജയ്‌സിംഗിനെ കണ്ട യാത്രികർ ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചതോടെയാണ് ഇയാൾ പിടിയിലായത്. ഭീഷണി മുഴക്കിയ ഫോൺ ഇയാൾ സ്വിച്ച് ഓഫാക്കിയിരുന്നു. എന്നാൽ ഓണായുള്ള ഫോണിൽ നമ്പറുണ്ടായിരുന്നു. ഇതോടെയാണ് പിടിയിലായത്. 12.40 ഓടെ ഷൊർണൂരിലെത്തി അവിടെ നിന്ന് പോകുന്ന രാജധാനി മൂന്നു മണിക്കൂറോളം വൈകിയാണ് പോയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യ യു​വാ​വ് പി​ടി​യി​ല്‍

0
തിരുവനന്തപുരം : നേ​മത്ത് വീ​ട്ടി​ല്‍ ക​ഞ്ചാ​വു​ചെ​ടി ന​ട്ടു​വ​ള​ര്‍ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. വ​ലി​യ​റ​ത്ത​ല...

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു ; ഇരുകാലുകള്‍ക്കും പൊള്ളല്‍

0
കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി...

രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ; വ്യാജപ്രചരണം നടത്തിയയാള്‍ അറസ്റ്റില്‍

0
തിരൂര്‍: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് വ്യാജപ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. ചമ്രവട്ടം...

വർക്കലയിൽ റെയിൽവേ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു

0
തിരുവനന്തപുരം : വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മണമ്പൂർ ശങ്കരൻമുക്ക്...