വട്ടപ്പാറയിൽ റാന്നി എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ വൻ കോട ശേഖരം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊല്ലമുള പമ്പാവാലി വട്ടപ്പാറയിൽ റാന്നി എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ വൻ കോട ശേഖരം പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിച്ചിരുന്ന 400 ലിറ്റർ കോടയാണ് റാന്നി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ബൈജുവും പാർട്ടിയും പിടികൂടി കേസെടുത്തത്. വൻതോതിൽ ചാരായം വാറ്റുന്നതിന് ഉപയോഗിക്കുന്ന കൂറ്റൻ വീപ്പകളും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതികളെപ്പറ്റി അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്തുനിന്ന് വൻതോതിൽ
ചാരായം പുറത്തേക്ക് കടത്തുന്നതായി എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി കിഴക്കൻ മേഖലയിൽ എക്സൈസിൻ്റെ നേതൃത്വത്തിൽ പോലീസ്, വനം എന്നീ വകുപ്പുകളുമായി ചേർന്ന് സംയുക്ത റെയ്ഡുകൾ നടത്തി വരികയായിരുന്നു. ഇപ്പോൾ എല്ലാ ദിവസവും കിഴക്കൻ പ്രദേശങ്ങളിൽ രാത്രികാല പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. പരിശോധനയിൽ അസിസ്റ്റ്ൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എസ്. സുരേഷ് കുമാർ, വി.കെ. രാജീവ്, പ്രിവൻ്റീവ് ഓഫീസർമാരായ ബിനുരാജ്, അനീഷ്കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിജി സാബു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രകാശ് കെ. ശിഖിൽ. വി, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള രക്ഷാപ്രവർത്തനം : തുടർനടപടികൾ വേഗത്തിലാക്കി സംസ്ഥാന പോലീസ് മേധാവി

0
തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ...

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

സ്കൂട്ടറിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന ; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

0
ബാലുശ്ശേരി : കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : വ്യക്തതവരുത്തിയ റിപ്പോർട്ട് നൽകി എസ്.ഐ.ടി.

0
തിരുവനന്തപുരം : രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വ്യക്തതവരുത്തി പോലീസ്...