തിരുവനന്തപുരം: ആറ്റിങ്ങലിൽ വീണ്ടും വൻ ലഹരി വേട്ട. 89 ഗ്രാം എംഡിഎം എയുമായി അഞ്ചുപേർ പിടിയിൽ. വാമനപുരം കാഞ്ഞിരംപാറ തമ്പുരാട്ടി കാവ് ഉത്രാടം ഹൗസിൽ നിന്നും കരവാരം വില്ലേജിൽ പുതുശ്ശേരി മുക്ക് പാവല്ല പള്ളിക്ക് സമീപം റെജി ഭവനിൽ താമസവുമായ ജിതിൻ (34), മണമ്പൂർ പെരുംകുളം സാബു നിവാസിൽ സാബു (46), വക്കം കായൽ വാരം വിളയിൽ പുത്തൻവീട്ടിൽ ലിജിൻ (39), മണമ്പൂർ പെരുംകുളം സിയാദ് മൻസിലിൽ റിയാസ് (36), മണമ്പൂർ പെരുംകുളം സ്വദേശി ഷിജു (47) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
വർക്കലയിലേയും പരിസര പ്രദേശങ്ങളിലേയും റിസോർട്ടുകളും ടൂറിസം കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ എന്ന് ആറ്റിങ്ങൽ പോലീസ് പറഞ്ഞു. ഇവർ ബെംഗളൂരുവിൽ നിന്ന് എംഡിഎം എയുമായി ദില്ലി രജിസ്ട്രേഷനുള്ള കാറിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് സംഘം പിന്തുടർന്ന് രാമച്ചം വിളയിൽ വെച്ച് പിടികൂടുകയായിരുന്നു. പിടിയിലായ ജിതിൻ മണനാക്കിൽ സ്റ്റുഡിയോ നടത്തുകയാണ്. ജിതിനാണ് ബെംഗളൂരു സ്വദേശിയായ മഹേഷിൽ നിന്നും എംഡിഎംഎ വാങ്ങി സംഘാംഗങ്ങൾക്കൊപ്പം വിതരണത്തിനായി കൊണ്ടുവന്നത്.
ആറ്റിങ്ങൽ ഡിവൈഎസ്പി ടി ജയകുമാറിൻ്റെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദ്, എസ് ഐമാരായ മനു, ഷാനവാസ്, ഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, ഷാനവാസ്, സിവിൽ പോലീസ് ഓഫീസർമാരായ മഹി, അരുൺ ചന്ദ്രൻ, ഡൻസാഫ് ടീം അംഗങ്ങളായ ദിലീപ്, ബിജുകുമാർ, ഫിറോസ് ഖാൻ, ബിജു ഹക്ക്, അനൂപ്, സുനിൽ രാജ്, ബിനീഷ് എന്നിവർ അടങ്ങിയ സംഘമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033