ആപ്പിൾ ഐഫോൺ 15 സീരീസ്‌ ; ‘എന്തൊരു വില ‘

For full experience, Download our mobile application:
Get it on Google Play

സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് ആപ്പിൾ ഐഫോൺ 15 സീരീസിൽ ഉള്ളത്. നിലവിൽ വിൽപ്പനയിലുള്ള ഐഫോൺ 14 മോഡലുകളിൽ നിന്നും നിരവധി മെച്ചപ്പെടുത്തലുകളോടെയാകും പുതിയ തലമുറ ഐഫോണുകൾ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇപ്പോഴിതാ ഈ സീരീസിലെ ഫോണുകളുടെ വില വിവരങ്ങൾ ലീക്കായിരിക്കുകയാണ്. മുൻതലമുറ മോഡലുകളെക്കാൾ വില കൂടിയവയായിരിക്കും ഐഫോൺ 15 സീരീസ് എന്നാണ് ലീക്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ബാർക്ലേസിന്റെ അനലിസ്റ്റ് ടിം ലോങ് നടത്തിയ പുതിയ അവകാശവാദം അനുസരിച്ച് ഐഫോൺ 14 സീരീസിലെക്കാൾ വില കൂടിയ ഫോണുകളായിരിക്കും ഐഫോൺ 15 സീരീസിൽ ഉണ്ടാകുന്നത്. കുറച്ച് മാസങ്ങളായി നിരവധി വിശകലന വിദഗ്ധരും ടിപ്പ്സ്റ്ററുകളും ഇത്തരത്തിലുള്ള സൂചനകൾ നൽകുന്നുണ്ട്. ഏഷ്യയിലെ സപ്ലൈ ചെയിൻ കമ്പനികളിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും കഴിഞ്ഞ വർഷത്തെ പ്രോ മോഡലുകളേക്കാൾ വില കൂടിയതായിരിക്കും എന്നാണ് ടിം ലോങ് അവകാശപ്പെടുന്നത്.

ആപ്പിൾ ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകളുടെ വിലയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകില്ലെന്നും ഇത് മുൻതലമുറ മോഡലുകളായ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയ്ക്ക് സമാനമായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 14 സ്റ്റാൻഡേർഡ് മോഡലിന് യുഎസിൽ 799 ഡോളറും ഇന്ത്യയിൽ 79,900 രൂപയുമാണ് വില. ഐഫോൺ 15യും ഇതേ വിലയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 13, 14 മോഡലുകളുടെ ലോഞ്ച് വിലയും സമാനമായിരുന്നു. ഐഫോൺ 15 പ്ലസിന്റെ വില 899 ഡോളറോ 89,900 രൂപയോ ആയിരിക്കും.

ആപ്പിൾ ഐഫോൺ 15 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് വൻതോതിലുള്ള വിലവർദ്ധന ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഐഫോൺ 15 പ്രോയുടെ വില 1,099 ഡോളർ ആയിരിക്കും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പ്രോ മോഡലിന് 999 ഡോളറായിരുന്നു വില. ഇന്ത്യയിൽ യുഎസ് വിപണിയെ അപേക്ഷിച്ച് 300 ഡോളർ വർധനവോടെയാണ് ഐഫോൺ 14 പ്രോ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഐഫോൺ 14 പ്രോയുടെ വില 99,900 രൂപയ്ക്ക് പകരം 1,29,900 രൂപയായിരുന്നു.

ആപ്പിൾ ഐഫോൺ 15 പ്രോയ്ക്ക് 99 ഡോളർ വിലവർധനവായിരിക്കും ഉണ്ടാവുക എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ വില 10,000 രൂപ വരെ വർധിച്ചേക്കും. ഐഫോൺ പ്രോ മോഡൽ 1,39,900 രൂപയ്ക്കായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഐഫോൺ 15 പ്രോ മാക്സിനും ഇത്തവണ വില വർധിക്കുമെന്നാണ് സൂചനകൾ. ഐഫോൺ 14 പ്രോ മാക്സിന്റെ വില 1,099 ഡോളറായിരുന്നു. ഈ വർഷം ഐഫോൺ 15 പ്രോ മാക്സ് 1,299 ഡോളർ വരെ വിലയ്ക്കായിരിക്കും പുറത്തിറങ്ങുക എന്നാണ് സൂചനകൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് : സെല്‍ഫ് എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം

0
പത്തനംതിട്ട : സെന്‍സസുമായി ബന്ധപ്പെട്ട സെല്‍ഫ് എന്യുമറേഷന്‍ പത്തനംതിട്ട ജില്ലയില്‍ ആരംഭിച്ചു....

പത്തനംതിട്ടയില്‍ ദേശീയ ലോക് അദാലത്തില്‍ 4087 കേസുകള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : ജില്ല നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍...

മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ : ബോധവല്‍ക്കരണ ദിനാചരണം നടത്തി

0
കുമ്പനാട് : സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കുമ്പനാട് ധര്‍മ്മഗിരി മന്ദിരത്തില്‍ മുതിര്‍ന്ന...

പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല , മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി...

0
കണ്ണൂർ : സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ...