Tuesday, June 25, 2024 3:33 pm

യു പിയിലെ ആശുപത്രിയിൽ വൻ തീപിടുത്തം ; കുട്ടികളടക്കം 12 പേരെ രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

ബാഗ്‌പഥ്: ഉത്തർ പ്രദേശിലെ ബാഗ്‌പഥിൽ ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു. തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. ബാഗ്‌പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്‌ത ആശുപത്രിയിലാണ് വൻ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ മുകളിലത്തെ നിലയിലെ തെറസിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതിൽ പുകയും പ്രദേശത്തുണ്ടായി.തീ ആളിപ്പട‌ർന്നതോടെ വലിയ അങ്കലാപ്പാണ് സ്ഥലത്തുണ്ടായത്. 12 രോഗികളെ ഉടനെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇതിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണ വിധേയമായെന്നാണ് സൂചന.

നാലോളം യൂണിറ്റ് അഗ്നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തിയതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയ‌ർ ഓഫീസർ അമരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. ഡൽഹിയിൽ ആശുപത്രിയിൽ തീപിടിത്തമുണ്ടായി ഏഴ് കുഞ്ഞുങ്ങൾ മരിച്ച അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ് രാജ്യത്ത് മറ്റൊരു ആശുപത്രിയിൽ അഗ്നിബാധ ഉണ്ടായത്. കിഴക്കൻ ഡൽഹിയിൽ വിവേക് നഗറിലെ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിരവധി നിയമലംഘനങ്ങൾ അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കർണാടകയിൽ പാൽ വിലയിൽ വർദ്ധന

0
ബെംഗളൂരു: കർണാടകയിൽ പാൽ വിലയിൽ വർദ്ധന. ഒരു പാക്കറ്റ് പാലിന് രണ്ട്...

അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉത്പന്നങ്ങൾക്ക് വിലക്കിഴിവുമായി സപ്ലൈകോ ; ’ഫിഫ്റ്റി ഫിഫ്റ്റി ഓഫർ’ ...

0
തിരുവനന്തപുരം: സപ്ലൈകോയുടെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉത്പന്നങ്ങൾക്ക് വിലക്കിഴിവുമായി സപ്ലൈകോ. നാളെ...

പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും, തീരുമാനമെടുക്കാൻ രണ്ടംഗ സമിതി...

0
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച്...

പാല്‍പാത്രത്തില്‍ തല കുടുങ്ങിയ തെരുവുനായക്ക്‌ രക്ഷകരായത് അടൂര്‍ ഫയര്‍ ഫോഴ്സ്

0
അടൂര്‍ : കേക്കിന്റെ മണം വന്നതിനെ തുടര്‍ന്ന് പരതിയ തെരുവുനായയുടെ തല...