യു പിയിലെ ആശുപത്രിയിൽ വൻ തീപിടുത്തം ; കുട്ടികളടക്കം 12 പേരെ രക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

ബാഗ്‌പഥ്: ഉത്തർ പ്രദേശിലെ ബാഗ്‌പഥിൽ ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു. തിങ്കളാഴ്‌ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. ബാഗ്‌പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്‌ത ആശുപത്രിയിലാണ് വൻ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ മുകളിലത്തെ നിലയിലെ തെറസിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതിൽ പുകയും പ്രദേശത്തുണ്ടായി.തീ ആളിപ്പട‌ർന്നതോടെ വലിയ അങ്കലാപ്പാണ് സ്ഥലത്തുണ്ടായത്. 12 രോഗികളെ ഉടനെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇതിൽ കുട്ടികളുമുണ്ടെന്നാണ് വിവരം. അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണ വിധേയമായെന്നാണ് സൂചന.

നാലോളം യൂണിറ്റ് അഗ്നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തിയതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയ‌ർ ഓഫീസർ അമരേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. ഡൽഹിയിൽ ആശുപത്രിയിൽ തീപിടിത്തമുണ്ടായി ഏഴ് കുഞ്ഞുങ്ങൾ മരിച്ച അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ് രാജ്യത്ത് മറ്റൊരു ആശുപത്രിയിൽ അഗ്നിബാധ ഉണ്ടായത്. കിഴക്കൻ ഡൽഹിയിൽ വിവേക് നഗറിലെ ആശുപത്രിയിൽ ശനിയാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ ആശുപത്രിയിൽ നിരവധി നിയമലംഘനങ്ങൾ അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

0
കണ്ണൂർ: അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പോലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ...

ഡൽഹി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇഡ്ഡലിയും സാമ്പാറും ; ആഗസ്റ്റ് 24 മുതൽ നടപ്പിലാക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി...

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ...