സംസ്ഥാനത്ത് ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധനവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരി ഉപയോഗത്തില്‍ വന്‍ വര്‍ധനവ്. പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് പിടിച്ചെടുത്തത് 544 കോടിയുടെ മയക്കുമരുന്നെന്ന് റിപ്പോര്‍ട്ട്.
2014 മുതല്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് അന്താരാഷ്ട്രവിപണിയില്‍ 544 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് സംസ്ഥാനത്ത് നിന്ന് പിടികൂടിയിരിക്കുന്നത്. പത്ത് വര്‍ഷത്തിനിടയില്‍ 53,789 മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 52,897 പേര്‍ അറസ്റ്റിലായി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട 154 കേസുകളാണുള്ളത്. അറസ്റ്റിലായതില്‍ 18 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും. എക്‌സൈസ്, പൊലീസ് നേതൃത്വത്തില്‍ 8,55,194 പരിശോധനകള്‍ നടന്നു. വിപണിയിലുള്ള എല്ലാ മയക്കുമരുന്നും കേരളത്തില്‍ സുലഭമാണെന്നാണ് ലഭിക്കുന്ന വിവരം. ഈ വര്‍ഷങ്ങള്‍ക്കിടയില്‍ 23,743.466 കിലോ കഞ്ചാവ്, 19.449 കിലോ എം ഡി എം എ, 72.176 കിലോ ഹാഷിഷ്, 130.79 കിലോ ഹാഷിഷ് ഓയില്‍, 70,099 എണ്ണം ലഹരിഗുളികകള്‍, 29.12 കിലോ മെത്താഫിറ്റാമിന്‍, 1.882 കിലോ ബ്രൗണ്‍ ഷുഗര്‍, 5.79 കിലോ ഓപിയം(കറുപ്പ്), 3.112 കിലോ ചരസ്സ്, 103.84 ഗ്രാം എല്‍ എസ് ഡി, 7.395 കിലോ ഹെറോയിന്‍, 1.5 ഗ്രാം കൊഡൈന്‍, 13.45 ഗ്രാം കൊക്കെയ്ന്‍ എന്നിവയാണ് പിടിച്ചെടുത്തത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ നിരുപാധികം പിൻവലിക്കണം , മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യതലസ്ഥാനത്ത് നടന്ന സമരത്തിന് ഐക്യദാർഢ്യം...

ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന് എ വിജയരാഘവൻ

0
തിരുവനന്തപുരം: ഡൽഹി പ്രക്ഷോഭത്തെ ഒട്ടും ഗൗരവമില്ലാതെയാണ് കേന്ദ്രം കൈകാര്യം ചെയ്തത് എന്ന്...

വടകര എംഡിഎംഎ കേസ് ; മറ്റൊരു അധ്യാപിക കൂടി അറസ്റ്റിൽ

0
വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ ലഹരിക്കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്....

തൊടുപുഴ നഗരസഭയില്‍ വേറിട്ട പ്രതിഷേധവുമായി ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍

0
ഇടുക്കി: തൊടുപുഴ നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. കൗണ്‍സില്‍ മിനിറ്റ്‌സ് ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍...