മലേഷ്യ : പാമ്പുകളുടെ പേടിപ്പെടുത്തുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. അത്തത്തിലൊരു ഭയപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലാൻസ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വീടിന്‍റെ മേൽക്കൂരയിൽ നിന്നും പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ആദ്യം പാമ്പിന്‍റെ വാൽ മാത്രമെ കാണാനാകൂ. പിന്നാലെ സീലിംഗ് പൊട്ടുകയും കൂറ്റൻ പാമ്പ് നിലത്ത് വീഴുന്നതുമാണ് വീഡിയോയിൽ. ഇതിനോടകം 14 ദശലക്ഷത്തിൽ അധികം പേർ വീഡിയോ കണ്ടു. ഇത്തരത്തിലുള്ള വീട് എത്രയും വേഗം ഉപേക്ഷിക്കണം എന്നതടക്കമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.