എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം : എ.ഐ.വൈ.എഫ്

For full experience, Download our mobile application:
Get it on Google Play

എഴുമറ്റൂര്‍: എഴുമറ്റൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് എ.ഐ.വൈ.എഫ് എഴുമറ്റൂര്‍ മണ്ഡലം ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പഴയ കെട്ടിടം പൊളിച്ചെങ്കിലും പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. പണികള്‍ കരാര്‍ ചെയ്തെങ്കിലും മാസങ്ങള്‍ ആയി നിര്‍മ്മാണം വൈകുകയാണ്. എഴുമറ്റൂര്‍ ബ്ലോക്ക് പടിയിലുള്ള വൃദ്ധസദനത്തിലാണ് താത്കാലികമായി ആശുപത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എത്തിചേരാന്‍ കഴിയാത്തതു മൂലം നിരവധി രോഗികള്‍ വലയുകയാണ്.

നൂറു കണക്കിന് രോഗികള്‍ക്ക് കിടത്തി ചികിത്സ അടക്കം നല്‍കി വന്ന ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് ഇവര്‍. പുതിയ കെട്ടിട നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ക്യാമ്പ് അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മറ്റിയംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. സി.കെ ജോമോന്‍ അധ്യക്ഷത വഹിച്ചു.

സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ സതീഷ്, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ, ലിബു തൊട്ടിയില്‍, അനില്‍ കുമാര്‍ കേഴപ്ലാക്കല്‍, ബിജു ചെറുകോല്‍, ഷിബു ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി റോബി എബ്രഹാം(പ്രസിഡന്‍റ്), ശരത് പാടിമണ്‍ (വൈസ് പ്രസിഡന്‍റ്), സി.കെ ജോമോന്‍ (സെക്രട്ടറി), പി.എച്ച് ഹസീന (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...