Wednesday, July 2, 2025 8:51 pm

സംയുക്ത തെരെഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

For full experience, Download our mobile application:
Get it on Google Play

ഖത്തർ : ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളെ തകർത്ത ബി.ജെ.പി ഭരണം ഇനിയൊരിക്കൽക്കൂടി അധികാരത്തിൽ വരുന്നതിനെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കുമെന്നും മോദി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും ഇൻകാസ് ഖത്തർ പത്തനംതിട്ട , മാവേലിക്കര ,ആലപ്പുഴ മണ്ഡലം സംയുക്ത തിരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുമുൾപ്പെടെയുള്ള സകല ഭരണഘടന സ്ഥാപനങ്ങളെയും ഇ.ഡി ഉൾപ്പടെയുള്ള ഗവണ്മെന്റ് ഏജൻസികളെയും ദുരുപയോഗം ചെയ്തും വംശീയ വിദ്വേഷം ഇളക്കിവിട്ടും രാജ്യത്ത് അരാജകാത്വം സൃഷ്ടിച്ചു അധികാരം നിലനിർത്താനുള്ള ദുഷിച്ച നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ട ഉത്തരവാദിത്തം മുഴുവൻ ജനാധിപത്യ വിശ്വാസികളുടെതുമാണെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ഇൻകാസ് ഖത്തർ വർക്കിങ് പ്രസിഡന്റ് അൻവർ സാദത്ത് പറഞ്ഞു.

കോൺഗ്രസ്സ് മുക്ത ഭാരതത്തിന് ശ്രമിക്കുന്ന ബി.ജെ.പിയും അന്ധമായ വിരോധത്തിൻ്റെ പേരിൽ കോൺഗ്രസ്സിനെ തകർക്കാൻ ശ്രമിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണെന്നും വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇരുവരും ചേർന്നുള്ള അവിശുദ്ധ കൂട്ട് കെട്ട് മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്നും കൺവെൻഷനിൽ മുഖ്യ പ്രഭാഷണം നടത്തിയ കോട്ടയം ജില്ലാ ഇൻകാസ് പ്രസിഡന്റ് അജാത് എബ്രഹാം പറഞ്ഞു. വർഗ്ഗീയത വളർത്തി രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്ന നയമാണ് കേന്ദ്രത്തിൽ നരേന്ദ്ര മോദി ചെയ്തു കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങൾ ഇതുപോലെ പീഡിപ്പിക്കപ്പെട്ട കാലം വേറെ ഉണ്ടായിട്ടില്ല. മോദി വർഗ്ഗീയത വളർത്താൻ ശ്രമിക്കുമ്പോൾ അതേ രീതിയിൽ തന്നെയാണ് കേരളത്തിലും പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഭരണകൂടം ജനങ്ങളെ ഭിന്നിപ്പിക്കുന്നത്. പിണറായിയുടെ ഭരണം കേരളത്തിൻ്റെ എല്ലാ മേഖലകളെയും തകർത്ത് തരിപ്പണമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ നേതാക്കളെ പണം കൊടുത്ത് വിലക്ക് വാങ്ങി ജനാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കുകയാണ് നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തു കൊണ്ടിരിക്കുന്നതെന്ന് കൺവെൻഷനിൽ പ്രസംഗിച്ച മുൻ കെ.എസ്. യു സംസ്ഥാന വൈസ് പ്രസിഡന്റ് നയീം മുള്ളുങ്ങൾ പറഞ്ഞു. മതേതരത്വം അധികാരം ഉപയോഗിച്ച് ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു. മഹാരഥന്മാർ നേടി തന്ന സ്വാതന്ത്ര്യം ഇന്ന് ചോദ്യം ചെയ്യപ്പെടുന്നു. രാജ്യത്തിൻ്റെ പാരമ്പര്യവും പൈതൃകവും കേന്ദ്ര ഭരണകൂടം തകർത്തെറിയുകയാണെന്നും നയീം പറഞ്ഞു. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പത്തനംതിട്ട യുഡിഫ് സ്ഥാനാർഥി ആന്റോ ആന്റണിയും മാവേലിക്കര യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷും ഫോണിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഡൈനാമിക് ഹാളിൽ നടന്ന ചടങ്ങിൽ പത്തനംതിട്ട ജില്ല പ്രസിഡന്റ് രെഞ്ചു റാന്നി അധ്യക്ഷത വഹിച്ചു. ഇൻകാസ് ഖത്തർ വൈസ് പ്രസിഡന്റ് നിയാസ് ചെരിപ്പത്, ജനറൽ സെക്രട്ടറി ശ്രീജിത്.എസ് നായർ, സെക്രട്ടറി ഷംസുദ്ദീൻ എറണാകുളം, ജോർജ് കുരുവിള തുടങ്ങിയവർ സംസാരിച്ചു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും റ്റിജു തോമസ് നന്ദിയും രേഖപ്പെടുത്തി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

0
കൊച്ചി: അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ...

ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ

0
മംഗളൂരു: സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ...

വൈസ് മെൻസ് ക്ലബ്‌ ഇടമൺ ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : വൈസ് മെൻസ് ക്ലബ്‌ ഇടമൺ ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനം...

റാന്നി ബ്ലോക്കിലെ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു

0
റാന്നി: റാന്നി ബ്ലോക്കിലെ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു....