സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സംയുക്ത പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ എ.ഡി.എം. പി.വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ പോലീസ്, റവന്യൂ, ദേവസ്വം ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി. ഭക്തര്‍ക്ക് മകരവിളക്ക് ദര്‍ശനം നടത്തുന്നതിനായി കൂടുതല്‍ വ്യൂ പോയിന്റുകള്‍ കണ്ടെത്താനും അവിടങ്ങളെല്ലാം കര്‍ശനമായ സുരക്ഷ ഉറപ്പു വരുത്താനും കഴിഞ്ഞിട്ടുണ്ടെന്ന് എ.ഡി.എം. പറഞ്ഞു.

വനാതിര്‍ത്തി സംരക്ഷണവും വന്യജീവികളില്‍ നിന്നുള്ള സംരക്ഷണവും ഉറപ്പാക്കാന്‍ കഴിഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണ്ണമായും ഉറപ്പാക്കിയിട്ടുണ്ട്. വനമേഖലയില്‍ തീ പടരാന്‍ സാധ്യതയുള്ളതിനാല്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശപ്രകാരം പര്‍ണശാല കെട്ടുന്ന ഭക്തര്‍ അഗ്‌നി കൂട്ടുകയോ പാചകം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ പോലീസും വനം വകുപ്പും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

മകരവിളക്ക് ദര്‍ശനത്തിനു ശേഷം തിരിച്ചിറങ്ങുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മൂന്നിലധികം പുറത്തക്കുള്ള വഴികളാണ് കണ്ടെത്തിയിരിക്കുന്നത്. ദര്‍ശനത്തിനു ശേഷം ഈ വഴികളിലൂടെ ഭക്തര്‍ക്ക് സുഗമമായി തിരിച്ചിറങ്ങുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുളളത്. എക്‌സിറ്റ് പോയിന്റുകളിലെ കൈവഴികളുടെ സുരക്ഷയും വെളിച്ച ക്രമീകരണങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്.

മകരവിളക്ക് ദിവസമായ 14 ന് ഉച്ചയ്ക്ക് 12 ന് ശേഷം ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കയറ്റി വിടുന്നതല്ല. സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഉണ്ടായിരിക്കുന്നതല്ല. മകരവിളക്ക് ദര്‍ശിക്കുന്നതിനായി പമ്പയില്‍ നിലയുറപ്പിക്കുന്നവരുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. പോലീസിന്റെയും മറ്റ് അധികൃതരുടെയും സുരക്ഷാ നിര്‍ദേശങ്ങളോട് ഭക്തര്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും എ.ഡി.എം. അഭ്യര്‍ഥിച്ചു. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ആരോഗ്യപരമായ ബുദ്ധിമുട്ടു കളുണ്ടായാല്‍ സുസജ്ജമായ ആരോഗ്യ സേവനങ്ങള്‍ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് ബാരക്ക്, പുതിയ ബയോ പ്ലാന്റിനു സമീപം, മാഗുണ്ട അയ്യപ്പനിലയം, പാണ്ടിത്താവളം, ഉരല്‍ക്കുഴി, ബെയ്‌ലി പാലം, ഭസ്മക്കുളം, സന്നിധാനം റോഡ് എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. ഡ്യൂട്ടി മജിസ്‌ട്രേറ്റ് സി.എസ്. അനില്‍, എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വിനോദ് കുമാര്‍, ശബരിമല അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ആര്‍. പ്രതാപന്‍ നായര്‍, ദേവസ്വം മരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. സു നില്‍ കുമാര്‍, കെ.എ.എസ് ഓഫീസര്‍ അരുണ്‍ മേനോന്‍ തുടങ്ങിയവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം നല്‍കി – പതിനേഴുകാരന് ക്രൂരമായ പീഡനം ; പത്തനംതിട്ട...

0
പത്തനംതിട്ട : സൗജന്യ വിദ്യാഭ്യാസവും സംരക്ഷണവും വാഗ്ദാനം ചെയ്ത് കൂട്ടികൊണ്ട് പോയ ശേഷം...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി ; പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ സമിതിയുടെ അധ്യക്ഷനാകും

0
തിരുവനന്തപുരം: പിഎം ശ്രീ പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപികരിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി...

ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐടി...

0
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി...