കോഴിക്കോട് : പ്രായപരിധി കാരണം പാർട്ടി കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവായതിനു പിന്നാലെ സി.പി.എമ്മും യുവജന സംഘനകളുമായുള്ള ദീർഘകാല ബന്ധം ഓർത്തെടുത്ത് എ.കെ. ബാലൻ. തന്‍റെ ആദ്യ പാർട്ടി കോൺഗ്രസിനെയും കോളജ് കാലത്തെ വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങളെയും കുറിച്ചുള്ള സുദീർഘമായ കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. പല അപ്രിയ സത്യങ്ങളും പുറത്തുപറയാൻ പറ്റില്ല. പല സഖാക്കളും സ്നേഹപൂർവം എന്നെ വിളിക്കുകയും ചില കാര്യങ്ങൾ സമൂഹമാധ്യമത്തിൽ ഓർമകളായി പങ്കുവെക്കുകയും ചെയ്യുമ്പോൾ മനസിൽ ഒരുപാട് കാര്യങ്ങൾ വരുന്നുവെന്നും എ.കെ. ബാലൻ കുറിച്ചു. കെ സുധാകരനെ ഒരിക്കൽ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയ ഘട്ടം.
പ്രിൻസിപ്പാളിന്റെ റൂമിൽ അഭയം തേടിയ സുധാകരനെ ഒരിക്കൽ ഇടപെട്ട് രക്ഷിച്ചത്. 1968- 69 കാലം. തലശ്ശേരി കോടതി ഉപരോധിച്ച കെ.എസ്.എഫ് പ്രവർത്തകരെ പോലീസ് മൃഗീയമായി ലാത്തിച്ചാർജ് ചെയ്തു. ജീവരക്ഷാർത്ഥം കടലിലേക്ക് ചാടിയ വിദ്യാർഥികളെ പിണറായി കടലിൽ ഇറങ്ങി രക്ഷപെടുത്തിയത്. ബ്രണ്ണൻ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയുടെ ആദ്യത്തെ വിജയത്തിന് പിന്നിൽ ഒരു പിണറായി ടച്ച് ഉണ്ടായിരുന്നു. എ.കെ.ജി ഫ്ലാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരുമെന്നും ഇത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണെന്നും എ.കെ. ബാലൻ കുറിച്ചു.