കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി വെളളാപ്പളളി നടേശന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. കേരളത്തിലെ കോണ്‍ഗ്രസ് ഈഴവ വിരുദ്ധ പാര്‍ട്ടിയായി മാറിയെന്നത് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് വെളളാപ്പളളി നടേശന്‍ പറഞ്ഞു. ക്രൈസ്തവ സഭയുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങിയാണ് അറിയപ്പെടാത്തതും അപ്രസക്തനുമായ ആളെ കെപിസിസി അധ്യക്ഷനായി പ്രതിഷ്ഠിച്ചതെന്നും ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണമെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. സി കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലേഖനത്തിലാണ് വെളളാപ്പളളിയുടെ വിമര്‍ശനം.

‘കെ സുധാകരന്‍ കരുത്തനും പ്രഗത്ഭനും മിടുക്കനുമായ കെപിസിസി പ്രസിഡന്റായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ ഒരു യുദ്ധത്തിനു തന്നെ വഴിവയ്ക്കുന്ന തീരുമാനമാണത്. സി കേശവന്റെ കോഴഞ്ചേരി പ്രസംഗത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ അവരുടെ അവകാശങ്ങള്‍ ഓരോന്നായി പിടിച്ചുവാങ്ങി. എന്നാല്‍ സംഘടിച്ച് ശക്തരാകാന്‍ ആഹ്വാനം ചെയ്ത ശ്രീനാരായണഗുരു ദര്‍ശനത്തിലൂന്നി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ക്ക് ആവേശം നിലനിര്‍ത്താനാകാതെ പോയതിനാല്‍ ജനസംഖ്യാനുപാതിക നീതി ഒരു മേഖലയിലും ലഭിക്കുന്നില്ല. സമുദായ ബലത്തില്‍ കേരളത്തില്‍ ഒന്നാമതായിട്ടും അതിന് ആനുപാതികമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുന്നത് ബലഹീനതയാണ്’- വെളളാപ്പളളി നടേശന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...