സ‌ഞ്ജുവിനുശേഷം ഇന്ത്യൻ ടീമിലൊരു കേരള താരം ; ഷോൺ അണ്ടർ 19 ടീമിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലയാളി ഓൾറൗണ്ടർ ഷോൺ റോജർ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇടം നേടി. ഇന്ത്യ – എ, ഇന്ത്യ – ബി, ബംഗ്ലദേശ് ടീമുകൾ തമ്മിൽ 28 മുതൽ കൊൽക്കത്തയിൽ നടക്കുന്ന പരമ്പരയിൽ ഇന്ത്യ ബി ടീമിലാണ് വലം കയ്യൻ ബാറ്ററും ഓഫ് സ്പിന്നറുമായ ഷോണിനെ ഉൾപ്പെടുത്തിയത്.

ദേശീയ ചാലഞ്ചർ കപ്പ് സീരീസിൽ 2 –ാം സ്ഥാനക്കാരായ ബി ടീമിനു വേണ്ടി 5 കളികളിൽ 125 റൺസും നാലു വിക്കറ്റും നേടിയിരുന്നു. വിനൂ മങ്കാദ് ട്രോഫിയിൽ കേരളത്തിനായി ഒരു സെഞ്ചുറിയും 2 അർധ സെഞ്ചുറിയുമടക്കം 295 റൺസും 7 വിക്കറ്റും നേടി. ഷോണിനെ ടീമിൽ ഉൾപ്പെടുത്തിയ കാര്യം ബിസിസിഐ അറിയിച്ചെങ്കിലും ഔദ്യോഗികമായി ടീം പ്രഖ്യാപനം നടത്തിയിട്ടില്ല. തിരുവനന്തപുരം വെട്ടുകാട് എംഎ ഭവനിൽ ആന്റണി റോജറിന്റെയും പെട്രീഷ്യയുടെയും മകനാണ്. ബിസിസിഐ കോച്ചായ ബിജു ജോർജിനു കീഴിൽ തിരുവനന്തപുരം സായ് ക്രിക്കറ്റ് സെന്ററിലാണു പരിശീലനം. പ്ലസ് ടു വിദ്യാർഥിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...