മിഡില്‍ ഈസ്റ്റിലും ജവാന് വമ്പൻ കളക്ഷൻ ; റെക്കോര്‍ഡ് നേട്ടവും

For full experience, Download our mobile application:
Get it on Google Play

ഷാരൂഖിന്റെ ജവാന്റെ കുതിപ്പ് അവസാനിക്കുന്നില്ല. പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ഒരു വിജയമായി മാറിയ ചിത്രമാണ് ജവാൻ. ആഗോളതലത്തില്‍ ഷാരൂഖിന്റെ ജവാൻ 1000 കോടി കടന്ന് നേരത്തെ റെക്കോര്‍ഡിട്ടിരുന്നു. മിഡില്‍ ഈസ്റ്റിലും ഷാരൂഖ് കളക്ഷൻ റക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ജവാൻ എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ജവാൻ മിഡില്‍ ഈസ്റ്റില്‍ 100 കോടി 33 ലക്ഷത്തിലധികം നേടിയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ ഒരു ഇന്ത്യൻ സിനിമയുടെ റെക്കോര്‍ഡാണ് ജവാൻ നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ജവാൻ 600 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ ഒരു ഹിന്ദി സിനിമയുടെ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ജവാനാണ്.

തമിഴകത്തിന്റെ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി ബോളിവുഡ് അരങ്ങേറ്റം വൻ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഷാരൂഖിനെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബോളിവുഡില്‍ നയൻതാര നായികയാകുന്നതും ആദ്യം. മികച്ച പ്രകടനമായിരുന്നു ജവാനില്‍ നയൻതാരയുടേതെന്ന് ചിത്രം കണ്ടവര്‍ ഒരേപോലെ അഭിപ്രായപ്പെട്ടു. വില്ലനായെത്തിയത് ജവാനില്‍ വിജയ് സേതുപതിയായിരുന്നു. ഛായാഗ്രാഹണം ജി കെ വിഷ്‍ണുവാണ്. ഷാരൂഖിന്റെ ജവാനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വഹിച്ചപ്പോള്‍ സാന്യ മല്‍ഹോത്ര, പ്രിയാമണി, ദീപിക പദുക്കോണ്‍ സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ലെഹര്‍, സായ് ധീന, സ്‍മിത, ഓംകാര്‍ ദാസ്, രവിന്ദ് വിജയ്, സഞ്‍ജയ് ദത്ത്, ഭരത് രാജ് എന്നിവരും ജവാനില്‍ പ്രധാന വേഷങ്ങളില്‍ എത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ ജാഗ്രതാ നിർദേശം : 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത ;...

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന...

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ ; അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 35...

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...