പത്തനംതിട്ട: സാധാരണ മനുഷ്യരുടെ ഉള്‍ത്തുടിപ്പുകള്‍ (മുല്ലക്കര)
നെഞ്ചേറ്റിയ നേതാവായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെന്ന് സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. സിപിഐ പത്തനംതിട്ട മണ്ഡലം കമ്മറ്റി നടത്തിയ കാനം രാജേന്ദ്രൻ സര്‍വ്വകക്ഷി അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തന കാലത്ത് അദ്ദേഹം നേരിടാത്ത പ്രതിസന്ധികളില്ല. കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും ഇച്ഛാശക്തികൊണ്ട് നേരിട്ടു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴും സാധാരണ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു കാനം രാജേന്ദ്രന്റേതെന്നും മുല്ലക്കര അനുസ്മരിച്ചു.
സിപിഐ മണ്ഡലം സെക്രട്ടറി ബി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. അഭിവന്ദ്യ സാമുവേൽ മാർ എറേനിയസ് തിരുമേനി മുഖ്യഅതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, മണ്ഡലം പ്രസിഡന്റുമാരായ ബിജു മാത്യു, സന്തോഷ് കുമാർ പി മോഹൻരാജ്, ടി എം ഹമീദ്, എ പി ജയന്‍, പി ആര്‍ ഗോപിനാഥൻ, അടൂർ സേതു, വി കെ പുരുഷോത്തമൻ പിള്ള, തോമസ് ജോസഫ്, സാം ജോയിക്കുട്ടി, ഷാഹുൽ ഹമീദ്, സുമേഷ്, രാജീവ്, നിസാർ നൂർ മഹൽ, സുഹാസ് എം ഹനീഫ്, എം ജെ ജയസിംഗ്, കെ ജയകുമാർ എന്നിവർ പ്രസംഗിച്ചു. ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി അനുശോചന സന്ദേശം അറിയിച്ചു.