കാനം സാധാരണ മനുഷ്യരുടെ ഉള്‍ത്തുടിപ്പുകള്‍ നെഞ്ചേറ്റിയ നേതാവ് : മുല്ലക്കര രത്നാകരന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സാധാരണ മനുഷ്യരുടെ ഉള്‍ത്തുടിപ്പുകള്‍ (മുല്ലക്കര)
നെഞ്ചേറ്റിയ നേതാവായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെന്ന് സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. സിപിഐ പത്തനംതിട്ട മണ്ഡലം കമ്മറ്റി നടത്തിയ കാനം രാജേന്ദ്രൻ സര്‍വ്വകക്ഷി അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തന കാലത്ത് അദ്ദേഹം നേരിടാത്ത പ്രതിസന്ധികളില്ല. കഷ്ടപ്പാടുകളെയും ദുരിതങ്ങളെയും ഇച്ഛാശക്തികൊണ്ട് നേരിട്ടു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴും സാധാരണ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും സമീപിക്കാവുന്ന വ്യക്തിത്വമായിരുന്നു കാനം രാജേന്ദ്രന്റേതെന്നും മുല്ലക്കര അനുസ്മരിച്ചു.

സിപിഐ മണ്ഡലം സെക്രട്ടറി ബി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. അഭിവന്ദ്യ സാമുവേൽ മാർ എറേനിയസ് തിരുമേനി മുഖ്യഅതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, മണ്ഡലം പ്രസിഡന്റുമാരായ ബിജു മാത്യു, സന്തോഷ് കുമാർ പി മോഹൻരാജ്, ടി എം ഹമീദ്, എ പി ജയന്‍, പി ആര്‍ ഗോപിനാഥൻ, അടൂർ സേതു, വി കെ പുരുഷോത്തമൻ പിള്ള, തോമസ് ജോസഫ്, സാം ജോയിക്കുട്ടി, ഷാഹുൽ ഹമീദ്, സുമേഷ്, രാജീവ്, നിസാർ നൂർ മഹൽ, സുഹാസ് എം ഹനീഫ്, എം ജെ ജയസിംഗ്, കെ ജയകുമാർ എന്നിവർ പ്രസംഗിച്ചു. ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി അനുശോചന സന്ദേശം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ല ; കെപിസിസി നേതൃയോഗത്തില്‍ രൂക്ഷ വിമർശനവുമായി പി എം...

0
കൊച്ചി : കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി...

പുതുവഴിയിലൂടെ വായനയിലേക്ക്’ – പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു

0
ഇളമണ്ണൂർ : പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി നടപ്പാക്കിയ "പുതുവഴിയിലൂടെ വായനയിലേക്ക്"...

ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്തു പ്രയോജനമെന്ന് ചിദംബരം ; നയതന്ത്ര കരുത്തെന്ന് ശശി തരൂർ...

0
ഡൽഹി : ബ്രിക്സ് ഉച്ചകോടി കൊണ്ട് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ്...

‘കശ്മീരികളെ ജയിലിലടയ്ക്കാനാണോ നിങ്ങളാഗ്രഹിക്കുന്നത്?’; വന്ദേമാതര വിവാദത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ഒമർ

0
ന്യൂഡൽഹി : വന്ദേമാതരം പൂർണമായി ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉയർത്തിയ നിർദേശത്തോട്...