തൃശൂര്‍: പന്നിത്തടം എയ്യാലില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു. എയ്യാല്‍ ചുങ്കം സെന്ററിന് സമീപം താമസിക്കുന്ന ഒറുവില്‍ അംജതിന്റെ വീട്ടിലാണ് മോഷണം നടന്നത്. പാലക്കാട് കഞ്ചിക്കോടുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ അംജത് ജോലി സ്ഥലത്താണ് താമസിക്കുന്നത്. വീട്ടിലുണ്ടായിരുന്ന ഭാര്യ ഫാദിയ, മാതാവ് നഫീസ എന്നിവര്‍ കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവീടുകളിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് കിടപ്പ് മുറിയുടെ ലോക്ക് കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച് അലമാര കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. അലമാരയ്ക്കകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചിട്ട നിലയിലാണുള്ളത്. 24 ലക്ഷത്തിലേറെ രൂപ വില വരുന്ന സ്വർണമാണ് മോഷണം പോയിട്ടുള്ളത്. കുന്നംകുളം എ.സി.പി. സി.ആര്‍. സന്തോഷ്, എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ ജെ.എസ്. അശ്വിനി, എസ്.ഐ. കെ.വി. ജോണി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരായ കെ.പി. ബാലകൃഷ്ണന്‍, എം.അതുല്യ എന്നിവരുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1