നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ക്ഷമാപണവുമായി പിവി അൻവർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിനിടെ ക്ഷമാപണവുമായി മുൻ എംഎൽഎ പിവി അൻവർ. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു. രാജി രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് അൻവർ വ്യക്തമാക്കി. നിലമ്പൂരിൽ മുസ്ലിം ലീഗ് മണ്ഡലം കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അൻവർ. യുഡിഎഫ് മുന്നണി പ്രവേശന ചർച്ചകൾക്കിടയാണ് ലീഗ് വേദിയിൽ പി.വി അൻവർ എത്തിയത്. എൽഡിഎഫ് സർക്കാറിന്റെ പതനത്തിന്റെ തുടക്കമാകും നിലമ്പൂർ തിരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നിലമ്പൂരിൽ മാറ്റം അനിവാര്യമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഭരണത്തിന്റെ അഭാവമാണ് കേരളത്തിൽ കാണുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. നിലമ്പൂർ തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുങ്ങി കഴിഞ്ഞതായി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അൻവറിന് വരെ നിൽക്കാൻ കഴിയില്ലെങ്കിൽ എൽഡിഎഫിൽ ഇനിയും എംഎൽഎമാരുടെ എണ്ണം കുറയുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥിയെ കോൺ​ഗ്രസ് പ്രഖ്യാപിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സ്ഥാനാർഥിക്ക് ലീഗ് പിന്തുണ പ്രഖ്യാപിക്കുമെന്നും നിലമ്പൂരിൽ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി

0
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈവെട്ടി മാറ്റി. കടയ്ക്കാവൂർ സ്വദേശിനി...

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ...

0
പാലക്കാട്: പൊതിച്ചോർ വിഷയത്തിൽ മന്ത്രി കെ മുരളീധരനെതിരെ സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി...

ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എസ്ഐടി അന്വേഷണ റിപ്പോർട്ട്...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ...