മുംബൈയിൽ ​ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മലയാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയിൽ ​ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. മുംബൈയിൽ ഹോട്ടൽ നടത്തിയിരുന്ന കാസർ​ഗോഡ് സ്വദേശിയായ ഹനീഫയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുംബൈയിലെ ജെ ജെ ആശുപത്രിയിലെത്തിച്ചു. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ​ഗുണ്ടകളുടെ ആക്രമണത്തിന് കാരണമായത്. ഡിസംബർ ആറിനാണ് ഹനീഫയ്ക്ക് ​ഗുണ്ടകളിൽ നിന്ന് മർദ്ദനമേൽക്കുന്നത്.

ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ ഹനീഫ മൂന്ന് ആഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി. ശനിയാഴ്ച രാവിലെ കുഴഞ്ഞ് വീഴുകയായിരുന്നു. ഹനീഫ മുംബൈയിൽ മലബാർ റെസിഡൻസി എന്ന പേരിൽ ഹോട്ടൽ നടത്തിവരുകയായിരുന്നു. 25 ലക്ഷം ഡിപ്പോസിറ്റ് നൽകിയാണ് മാസവാടകയ്ക്ക് കെട്ടിടമെടുത്തത്.

കൊവിഡ് വ്യാപനമുണ്ടായതോടെ കെട്ടിടമൊഴിയണമെന്ന് ഉടമയായ നൂറുൽ ഇസ്ലാം ഷെയ്ഖ് ഹനീഫയോട് ആവശ്യപ്പെട്ടു. നൽകിയ നിക്ഷേപം മടക്കി നൽകണമെന്ന് ഹനീഫ ഉടമയോട് ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായിരുന്നില്ല. ഇതോടെ തർക്കം നിയമനടപടികളിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഹോട്ടലിലേക്ക് എത്തിയ ​ഗുണ്ടാ സംഘം ഹനീഫയെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് ഹനീഫയുടെ സുഹൃത്തുക്കൾ ആരോപിച്ചു. എംആർഐ മാർഗ് പോലീസ് കേസ് ഒതുക്കാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...