നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി. 15 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ കാസർകോട് സ്വദേശി ജമാലുദ്ദീൻ ഫൈസി ആണ് മുഖ്യസൂത്രധാരൻ എന്ന് ദില്ലി പൊലീസ് അറിയിച്ചു. മുസമ്മിൽ തയ്ബ് എന്ന ഇയാളുടെ സഹായിയെയും പോലീസ് പിടികൂടി. വ്യാജ ട്രേഡിങ് ആപ്പുകളുടെ പേരിലാണ് ഈ സംഘം തട്ടിപ്പ് നടത്തിയത്. കേരളം കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി 9 പേരാണ് അറസ്റ്റിലായത്. വാട്സ്ആപ്പ് നിക്ഷേപ ഗ്രൂപ്പുകളും വ്യാജ ട്രേഡിംഗ് ആപ്പുകളും ഉപയോഗിച്ച് നിക്ഷേപകരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.

വ്യാജ ലാഭം കാണിച്ച് കൂടുതൽ നിക്ഷേപം നടത്തിക്കുകയും പിന്നീട് നികുതി, ബ്രോക്കറേജ്, ഐപിഒ അലോട്ട്മെന്റ്, അക്കൗണ്ട് വെരിഫിക്കേഷൻ തുടങ്ങിയ പേരുകളിൽ അധിക പണം ആവശ്യപ്പെടുകയുമായിരുന്നു തട്ടിപ്പ് രീതി. ഷെൽ സ്ഥാപനങ്ങളുടെ പേരിൽ തുറന്ന കറന്റ് അക്കൗണ്ടുകളിലൂടെ തട്ടിപ്പ് പണം പല ഘട്ടങ്ങളിലായി മാറ്റിയതായി പൊലീസ് കണ്ടെത്തി. ഖത്തർ ബന്ധവും ദുബായ് കേന്ദ്രീകരിച്ചുള്ള ഏകോപനവും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രതികളിൽ നിന്ന് എട്ട് മൊബൈൽ ഫോണുകളും വാട്സ്ആപ്പ് ചാറ്റുകൾ, ബാങ്കിങ് രേഖകൾ, KYC വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. വിദേശ ബന്ധങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...