സ്ത്രീയേയും മക്കളേയും ശല്യം ചെയ്തെന്ന പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

ഉഡുപ്പി: സ്ത്രീയേയും മക്കളേയും ശല്യം ചെയ്തെന്ന പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മരിച്ച നിലയിൽ. ഉഡുപ്പിയിലാണ് സംഭവം. കർണാടകയിലെ ബ്രഹ്മവാറിലാണ് മലയാളിയായ 45കാരൻ പോലീസ് കസ്റ്റഡിയിൽ മരിച്ചത്. കൊല്ലം സ്വദേശിയും 45കാരനുമായ ബിജു മോഹൻ എന്നയാളാണ് ഉഡുപ്പിയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ചത്. ഏറെക്കാലമായി ബ്രഹ്മവാറിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. ബ്രഹ്മവാറിലെ കൊച്ചിൻ ഷിപ് യാർഡിലെ തൊഴിലാളിയായിരുന്നു ബിജുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ ചേർകാഡിയിൽ അപരിചിതൻ ഒരു സ്ത്രീയേയും മക്കളേയും അപമാനിക്കുന്നതായി ലഭിച്ച പരാതിയിലാണ് കൊല്ലം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ സഹോദനാണ് ഇയാളെ പൊലീസിന് പിടിച്ച് നൽകിയത്. ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി സഹോദരിയെ കുട്ടികളുടെ മുന്നിൽ വെച്ച് ലൈംഗികമായി അപമാനിച്ചുവെന്നായിരുന്നു പോലീസിന് ലഭിച്ച പരാതി. യുവതിയുടെ സഹോദരന്റെ പരാതിയിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇയാളെ സ്റ്റേഷനിലേക്ക് എത്തിക്കുകയും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ പുലർച്ചെ 3.45ഓടെ സ്റ്റേഷനിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന പാറാവ് ചുമതലയിലുണ്ടായിരുന്ന പോലീസുകാരൻ ഇയാളെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തല ഭിത്തിയിലേക്ക് താങ്ങി വെച്ച് ഇരിക്കുന്ന നിലയിൽ കണ്ടെത്തിയ 45കാരന് അനക്കമില്ലെന്ന് കണ്ടെത്തിയതോടെ പോലീസുകാർ ഇയാളെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജുവിന്റെ കുടുംബത്തെ വിവരം അറിയിച്ചതായും സംഭവത്തിൽ ലോക്ക് അപ് മരണത്തിൽ കേസ് എടുത്തതായും ഉഡുപ്പി പോലീസ് സൂപ്രണ്ട് ഡോ. അരുൺ കെ വിശദമാക്കി. സംഭവം സിഐഡി അന്വേഷിക്കുമെന്നും പോലീസ് സൂപ്രണ്ട് വിശദമാക്കി. ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തുമെന്നും എസ്പി വിശദമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...