Sunday, July 6, 2025 10:09 am

മുംബൈ പോലീസ്‌ ചമഞ്ഞ്‌ 13550000 രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌: മുംബൈ പോലീസ്‌ ചമഞ്ഞ്‌ 13550000 രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണാടക സ്വദേശി അറസ്റ്റില്‍. കര്‍ണാടക ബീദര്‍ ജന്‍വാധ റോഡ്‌ നവാദ്‌ ഗിരി സച്ചിന്‍(29) എന്നയാളെയാണ്‌ കര്‍ണാടക തെലങ്കാന അതിര്‍ത്തി ഗ്രാമത്തില്‍ വെച്ച്‌ പാലക്കാട്‌ സൈബര്‍ ക്രൈം പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്ത്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കേന്ദ്ര സര്‍ക്കാരിലെ റിട്ടയേര്‍ഡ്‌ ഉദ്യോഗസ്‌ഥനില്‍ നിന്നാണ്‌ ഇയാൾ പണം തട്ടിയത്‌. ടെലികോം അധികൃതരെന്ന വ്യാജേന പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെട്ടാണ്‌ ഇയാൾ തട്ടിപ്പിന്‌ തുടക്കമിട്ടത്. മുംബൈ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പരാതിക്കാരന്റെ മൊബൈല്‍ നമ്പര്‍, ആധാര്‍കാര്‍ഡ്‌ തുടങ്ങിയവ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌, പോലീസ്‌ വേഷം ധരിച്ച വീഡിയോ കോളില്‍ പ്രത്യക്ഷപ്പെട്ട്‌ മുംബൈ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ആണെന്നും ഡിജിറ്റല്‍ അറസ്‌റ്റ്‌ ചെയ്‌തിരിക്കുകയാണെന്നും പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയാണ്‌ പണം തട്ടിയത്‌.

1,35,5000 രൂപ തട്ടിയെടുത്ത കേസില്‍ 55 ലക്ഷ രൂപ ചെന്നെത്തിയ വ്യാജ വ്യാപാര സ്‌ഥാപനത്തിന്റെ പേരിലുണ്ടാക്കിയ ബാങ്ക്‌ അക്കൗണ്ട്‌ കൈകാര്യം ചെയ്‌ത സൈബര്‍തട്ടിപ്പ്‌ ശൃംഖലയിലെ പ്രധാന പ്രതിയാണ്‌ പിടിയിലായതെന്ന്‌ പോലീസ്‌ വിശദമാക്കുന്നത്. വിവിധ മൊബൈല്‍ നമ്പറുകള്‍, ബാങ്കിംഗ്‌ ഇടപാട്‌ വിവരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ഇയാളെ പിടികൂടിയത്‌. പ്രതിയുടെ ഒരു അക്കൗണ്ടിലൂടെ മാത്രം നാലരക്കോടിയിലേറെ രൂപ വന്നു പോയതായി പ്രാഥമികമായി വ്യക്‌തമായിട്ടുണ്ട്‌. ബാക്കിയുള്ള വ്യാജ ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ ശേഖരിച്ച്‌ വിവിധ സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി വരികയാണ്‌. പാലക്കാട്‌ ജില്ലാ പോലീസ്‌ മേധാവി അജിത്‌ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡി.സി.ആര്‍.ബി ഡിവൈ.എസ്‌.പി: പ്രസാദിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പാലക്കാട്‌ സൈബര്‍ ക്രൈം പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എ.എസ്‌. സരിന്‍, എസ്‌.ഐമാരായ ജെ. ജമേഷ്‌, വി. രാജേഷ്‌, എ.എസ്‌.ഐ എം. മനേഷ്‌, സി.പി.ഒ പ്രേംകുമാര്‍ പി.വി എന്നിവരടങ്ങിയ പ്രത്യേക സൈബര്‍ അന്വേഷണ സംഘമാണ്‌ കേസ്‌ അന്വേഷണം നടത്തുന്നത്‌.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സഹകരണത്തിൽ സംസ്ഥാനനിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്രം

0
തിരുവനന്തപുരം: പദ്ധതിനിർവഹണത്തിനും പരിഷ്കരണത്തിനും തടസ്സമായിനിൽക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണനിയമങ്ങളിൽ മാറ്റംവരുത്തണമെന്ന് ആവശ്യപ്പെടാനൊരുങ്ങി കേന്ദ്രസർക്കാർ....

മന്ത്രി വീണ ജോർജിനെതിരായ പ്രതിഷേധം ; യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി...

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് ആരോ​ഗ്യ മന്ത്രി...

ടേക്കോഫിന് മുമ്പ് തീപിടുത്ത മുന്നറിയിപ്പ് നൽകി ; സ്‌പെയിനിൽ വിമാനത്തിൽ നിന്ന് ചാടിയിറങ്ങി യാത്രക്കാർ

0
മാഡ്രിഡ്: സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലെ റയാന്‍ എയര്‍ വിമാനത്തില്‍...

ചാണ്ടി ഉമ്മൻ തുടക്കം മുതൽക്കേ തന്റെ കൂടെ നിൽക്കുന്നയാളാണ് , അദ്ദേഹം ആശ്വാസമായിരുന്നു :...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്...