സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ ഇന്ന് നാല് മരണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളിൽ ഇന്ന് നാല് മരണം. തൃശൂർ ഒല്ലൂരിൽ കെഎസ്ആർടിസി ബസിച്ചിടിച്ച് വയോധികരായ രണ്ട് സ്ത്രീകൾ മരിച്ചു. കോട്ടയത്ത് വ്യത്യസ്ത അപകടങ്ങളിൽ വീട്ടമ്മയ്ക്കും യുവാവിനും ജീവൻ നഷ്ടമായി. അപകടങ്ങളിൽ പതിനഞ്ച് പേർക്ക് പരുക്കേറ്റു. തൃശ്ശൂർ ഒല്ലൂർ ചീരാച്ചിയിൽ കെഎസ്ആർടിസി ബസിടിച്ചാണ് വയോധികരായ രണ്ട് സ്ത്രീകൾ മരിച്ചത്. ചിയാരം വാകയിൽ റോഡ് സ്വദേശികളായ പൊറാട്ടുകര വീട്ടിൽ ദേവസിയുടെ ഭാര്യ എൽസി, പൊറാട്ടുകര വീട്ടിൽ റാഫേലിന്റെ ഭാര്യ മേരി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു അപകടം. കുർബാനയ്ക്ക് പോകുന്നതിനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിരുന്നു അപകടം. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

കോട്ടയം ഏറ്റുമാനൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയും ഈരാറ്റുപേട്ടയിൽ കാർ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി യുവാവും മരിച്ചു. കാക്കനാട് ഇൻഫോപാർക്ക് സ്വദേശി എൽസി മാത്യുവും കൊണ്ടൂർ സ്വദേശി അബ്ദുൽഖാദറുമാണ് മരിച്ചത്. കണ്ണൂർ ചെറുപുഴയിൽ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ, ബസ് ഇടിച്ച് തെറിപ്പിച്ചു. സൺഡേ സ്കൂൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ആറ് കുട്ടികൾ ഉൾപ്പടെ 11 പേർക്ക് പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരി ചുരത്തിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവർ മറിഞ്ഞ് നാലുപേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ട്രാവലർ പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...